പത്മജ വേണുഗോപാല്‍
ബിജെപി വിട്ടു
തൃശൂര്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ടു. തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് പത്മജ പറഞ്ഞു.ബിജെപിയില്‍ പ്രതീക്ഷിച്ച പദവികളോ സ്ഥാനമാനങ്ങളോ ലഭിക്കാത്തതും അവഗണന നേരിടേണ്ടിവന്നതുമാണ് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം.ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായും ദേശീയ നേതൃത്വവുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായാണ് വിവരം. ഇതിനു പിന്നാലെ രാജിക്കത്ത് നല്കാന് തീരുമാനിക്കുകയായിരുന്നു.”ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെയാണ് അങ്ങോട്ട് പോയത്. തെറ്റ് തിരുത്തുന്നു. ആലോചിക്കാതെയാണ് ബിജെപിയിലേക്ക് പോയത്. ആദ്യം കെ.മുരളീധരനെയാണ് തീരുമാനം അറിയിച്ചത്. ഗവര്‍ണര്‍ ആക്കാമെന്ന് ബിജെപി പറഞ്ഞിട്ടില്ല. ബിജെപിയിലേക്കുള്ള പോക്ക് ഒരുദിവസം കൊണ്ട് തീരുമാനിച്ചത്” പത്മജ വിശദീകരിച്ചു.
അതേസമയം കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള പത്മജയുടെ നീക്കത്തിനെതിരെ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളിലും പ്രവര്‍ത്തകരിലും ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. പത്മജയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം.
കോണ്‍ഗ്രസിലുണ്ടായിരുന്ന കാലത്തും പത്മജയുമായി അഭിപ്രായവ്യത്യാസം പുലര്‍ത്തിയിരുന്ന വിഭാഗമാണ് ഇപ്പോള്‍ തിരിച്ചുവരവിനെതിരെ രംഗത്തുള്ളതെന്നാണ് വിവരം. പാര്‍ട്ടി വിട്ട് മറ്റൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും സ്വീകരിക്കേണ്ടതില്ലെന്നാണ് ഇവരുടെ വാദം.
ഇക്കാര്യം സംസ്ഥാന നേതാക്കളെ നേരിട്ട് അറിയിക്കാനാണ് നീക്കം.കോണ്‍ഗ്രസിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട് പത്മജ ആദ്യം സംസാരിച്ചത് സഹോദരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരനോടാണെന്നാണ് വിവരം.
