ഏഴു വര്‍ഷത്തെ നിയമപോരാട്ടം; ‘റോഹിങ്ക്യന്‍ വംശഹത്യയില്‍ ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ഏഴു വര്‍ഷത്തെ നിയമപോരാട്ടം; ‘റോഹിങ്ക്യന്‍ വംശഹത്യയില്‍ ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ഏഴു വര്‍ഷത്തെ നിയമപോരാട്ടം; ‘റോഹിങ്ക്യന്‍ വംശഹത്യയില്‍ ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ഹേഗ്: റോഹിങ്ക്യന്‍ മുസ്ലിം ന്യൂനപക്ഷത്തെ മ്യാന്‍മര്‍ വംശഹത്യ ചെയ്‌തെന്ന് കണ്ടെത്തി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ). 2017ല്‍ മ്യാന്‍മര്‍ സൈന്യം റാഖൈന്‍ സംസ്ഥാനത്ത് നടത്തിയ സൈനിക നടപടികള്‍ വംശഹത്യയുടെ പരിധിയില്‍ വരുന്നതാണെന്ന് കോടതി വ്യക്തമാക്കി. റോഹിങ്ക്യന്‍ ജനതയിലെ ഒരു വിഭാഗത്തെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അതിക്രമങ്ങള്‍ നടത്തിയതെന്നും കോടതി വിലയിരുത്തി. മ്യാന്‍മറിനെതിരെ ഗാംബിയ നല്‍കിയ കേസില്‍ ഏഴു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഹേഗിലെ കോടതിയുടെ നിര്‍ണായക വിധി.

ഒരു രാജ്യത്തെ നേരിട്ട് വംശഹത്യയ്ക്ക് ഉത്തരവാദിയായി കണ്ടെത്തുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആദ്യ വിധിയാണിത്. 96 എന്ന ഭൂരിപക്ഷത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി പ്രസിഡന്റ് യുജി ഇവാസാവയാണ് വിധിയിലെ പ്രധാന കണ്ടെത്തലുകള്‍ വായിച്ചത്. റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2017ല്‍ ആരംഭിച്ചതല്ലെന്നും പതിറ്റാണ്ടുകളായി തുടരുന്ന വിവേചനത്തിന്റെയും ശത്രുതയുടെയും ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

മ്യാന്‍മറില്‍ തലമുറകളായി താമസിച്ചുവരുന്ന റോഹിങ്ക്യകള്‍ക്ക് പൗരത്വം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സൈന്യത്തിന്റെ പിന്തുണയോടെയുള്ള വിദ്വേഷപ്രചാരണങ്ങള്‍ റോഹിങ്ക്യകള്‍ക്കെതിരായ ശത്രുത വര്‍ധിപ്പിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

2017ലെ സൈനിക നടപടിക്കിടെ ഏകദേശം 10,000 റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *