ഐപിഎല്ലില്‍ ധോണിക്ക് ഇനി പുതിയ റോള്‍; പരസ്പര വിശ്വാസമാണ് ബന്ധത്തിന്റെ കരുത്തെന്ന് ടീം ഉടമ

ഐപിഎല്ലില്‍ ധോണിക്ക് ഇനി പുതിയ റോള്‍; പരസ്പര വിശ്വാസമാണ് ബന്ധത്തിന്റെ കരുത്തെന്ന് ടീം ഉടമ

ഐപിഎല്ലില്‍ ധോണിക്ക് ഇനി പുതിയ റോള്‍; പരസ്പര വിശ്വാസമാണ് ബന്ധത്തിന്റെ കരുത്തെന്ന് ടീം ഉടമ

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ എം എസ് ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. ഇനി ചെന്നൈ ടീമിന്റെ ഉപദേഷ്ടാവ് ആയി തുടരുമെന്ന് ധോനി അറിയിച്ചു. വിടവാങ്ങല്‍ മത്സരമില്ലാതെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സിഎസ്‌കെയുടെ ഭാഗമായി കളിച്ച ധോണി, 272 മത്സരങ്ങളില്‍ നിന്ന് 5314 റണ്‍സ് ആണ് നേടിയത്. ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ്. ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ താരം എന്ന റെക്കോര്‍ഡും ധോനിയുടെ പേരിലാണ്.

ധോനിയുടെ നേതൃത്വത്തില്‍ ചെന്നൈ അഞ്ചു ഐപിഎല്‍ കിരീടത്തിലാണ് മുത്തമിട്ടത്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയവരുടെ പട്ടികയില്‍ അദ്ദേഹം ഒന്നാമതാണ്. അവസാന ഓവറുകളില്‍ കളി ജയിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ഐപിഎല്ലിനോട് വിട പറയുന്നത്. അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്ക് ആയ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ എന്നും ആരാധകരുടെ മനസില്‍ ഉണ്ടാവും.

ധോണിയുടെ പുതിയ ചുമതലയെക്കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍. ശ്രീനിവാസന്‍ പ്രതികരിച്ചു. ധോണിയില്ലാത്തൊരു ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടിനടുത്തായി വിജയങ്ങളിലും തിരിച്ചടികളിലും ഒരുമിച്ച് മുന്നേറിയവരാണ് തങ്ങളെന്നും ടീമിന്റെ ഐഡന്റിറ്റിയില്‍ ധോണിക്ക് എന്നും നിര്‍ണായക സ്ഥാനമുണ്ടാകുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

പരസ്പര വിശ്വാസമാണ് തങ്ങളുടെ ബന്ധത്തിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്പരമുള്ള ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ആ വിശ്വാസമാണ് ഈ ദീര്‍ഘകാല ബന്ധത്തിന് അടിത്തറയായതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

2008ലെ പ്രഥമ ഐപിഎല്‍ താരലേലത്തില്‍ ധോണിയെ ചെന്നൈ ടീമിലെത്തിക്കാന്‍ താന്‍ നിര്‍ബന്ധം പിടിച്ചിരുന്നുവെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *