എഴുത്തുകാരന്‍ പുരുഷു കക്കോടി രചിച്ച ചെറുകഥാ സമാഹാരം പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ജനുവരി ആദ്യവാരം പ്രസിദ്ധീകരിക്കും. മലയാളത്തില്‍ ആദ്യമായി ഹോട്ടല്‍ തൊഴിലാളിയുടെ ജീവിതം പ്രമേയമാക്കി വേവും നോവും എന്ന പേരില്‍ നോവല്‍ രചിച്ചിട്ടുള്ള സാഹിത്യകാരനാണ് പുരുഷു കക്കോടി. ആകാശവാണിയില്‍ നിന്ന് വിരമിച്ച പുരുഷു കക്കോടി അനുഗ്രഹീതനായ നാടക നടനും, ഷോര്‍ട്ട് ഫിലിം മേക്കറും അഭിനേതാവുമാണ്. സാഹിത്യ – സാംസ്‌കാരിക മേഖലകളില്‍ നിന്നായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
