മണ്ണിന്റെയും, കൃഷിയുടെയും കാവലാള്‍ ഡോ.കോടോത്ത് പ്രഭാകരന്‍ നായര്‍ക്ക് അന്ത്യാജ്ഞലി(എഡിറ്റോറിയല്‍)

മണ്ണിന്റെയും, കൃഷിയുടെയും കാവലാള്‍ ഡോ.കോടോത്ത് പ്രഭാകരന്‍ നായര്‍ക്ക് അന്ത്യാജ്ഞലി(എഡിറ്റോറിയല്‍)

അന്താരാഷ്ട്ര പ്രശസ്തനായ കൃഷി ശാസ്ത്രജ്ഞനും മണ്ണ് വിദഗ്ധനുമായ ഡോ.കോടോത്ത് പ്രഭാകരന്‍ നായര്‍ക്ക് അന്ത്യാജ്ഞലി. മലയാളക്കര ലോക കാര്‍ഷിക മേഖലക്ക് സമ്മാനിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു കോടോത്ത് പ്രഭാകരന്‍ നായര്‍. അന്തകവിത്തുകള്‍ക്കെതിരായ പോരാട്ടമാണ് അദ്ദേഹം നടത്തിയ ഏറ്റവും ശ്രദ്ധേയമായത്. നമ്മുടെ മണ്ണിനെ നശിപ്പിക്കുന്നതിനെതിരെയും, കൃഷിയെ നശിപ്പിക്കുന്നതിനെതിരെയും ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും അദ്ദേഹം നിതാന്ത ജാഗ്രത പുലര്‍ത്തി. അന്താരാഷ്ട്ര പ്രശസ്തനായപ്പോഴും സ്വന്തം രാജ്യവും, മണ്ണും അദ്ദേഹം മുറുകെ പിടിച്ചു. ലോക കാര്‍ഷിക ചരിത്രത്തില്‍ എഴുതാന്‍ ഭാഗ്യം ലഭിച്ച മലയാളിയാണദ്ദേഹം. നമ്മുടെ മണ്ണിന്റെ ഔഷധഗൂണം ലോകത്തിന് മുന്‍പിലെത്തിക്കാനും അതിന് പേറ്റന്റ് വാങ്ങിയെടുക്കാന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഇടപെടലിനെതിരെ നിയമ യുദ്ധത്തിനദ്ദേഹം നേതൃത്വം നല്‍കി. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു. മണ്ണിന്റെ ഗുണം നിലനിര്‍ത്തി,കൃഷി സാര്‍വ്വത്രീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം നിരന്തരം ചിന്തിക്കുകയും മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്തു. ശ്രദ്ധേയമായ പല പ്രൊജക്ടുകള്‍ക്കും നേതൃത്വം നല്‍കി. മണ്ണിന്റെ ഔഷധ ഗുണങ്ങള്‍ ഉറപ്പുവരുത്താന്‍ വലിയ നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം നല്‍കിയത്. മണ്ണിന്റെയും, കൃഷിയുടെയും മണ്ഡലത്തില്‍ കോടോത്ത് പ്രഭാകരന്‍ നായര്‍ എന്നും തലപൊക്കത്തോടെ നില്‍ക്കും. ആ മഹാപ്രതിഭക്ക് പീപ്പിള്‍സ് റിവ്യൂവിന്റെ ആദരാജ്ഞലികള്‍.

 

 

മണ്ണിന്റെയും, കൃഷിയുടെയും കാവലാള്‍ ഡോ.കോടോത്ത് പ്രഭാകരന്‍ നായര്‍ക്ക് അന്ത്യാജ്ഞലി(എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *