തങ്ങള്‍സ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തങ്ങള്‍സ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് :റീട്ടെയില്‍ ആഭരണ വ്യാപാരം, ആഭരണ നിര്‍മ്മാണം, മൊത്തവ്യാപാരം തുടങ്ങിയ മേഖലകളില്‍ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള തേങ്ങള്‍സ് ജ്വല്ലറിയുടെ പുതിയ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു.1974-ല്‍ തങ്ങള്‍സ് ഹംസ ഹാജി തുടക്കം കുറിച്ച തങ്ങള്‍സ് ജ്വല്ലറി ബ്രാന്‍ഡ് 52 വര്‍ഷങ്ങള്‍ക്കിപ്പുറം ഏഴ് രാജ്യങ്ങളിലായി 35 ഷോറൂമുകളുമായി തങ്ങളുടെ സുവര്‍ണയാത്ര തുടരുകയാണ്.

ലോകത്തിലെ മികച്ച ആഭരണ ഡിസൈനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, തികച്ചും ഇന്‍ക്ലൂസീവായ ഷോറൂമാണ് മാവൂര്‍ റോഡില്‍ സജ്ജമാക്കിയിരിക്കുന്നത്.സ്വന്തമായി ആഭരണ നിര്‍മ്മാണശാലകള്‍ ഉള്ളതിനാല്‍ കുറഞ്ഞ പണിക്കൂലിയില്‍ ആഭരണങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നത് തങ്ങള്‍സിന്റെ സവിശേഷതയാണ്. കോഴിക്കോട് ഉള്‍പ്പെടെ കേരളത്തില്‍ ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യവും കമ്പനിക്കുണ്ട്. ഇതിന്റെ ഭാഗമായി 500-ലധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കുന്ന വലിയ ആഭരണ നിര്‍മ്മാണ ഫാക്ടറി മലപ്പുറം ജില്ലയിലെ ഇങ്ങല്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ഓമശ്ശേരിയില്‍ എസ്.എം.എ. രോഗബാധിതരായ കുട്ടികളുടെ ചികിത്സാസഹായത്തിനായി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചടങ്ങില്‍ കോഴിക്കോട് എം.പി. എം.കെ. രാഘവന്‍, എം.എല്‍.എ.മാരായ പി.കെ. ഫിറോസ്, ഫാത്തിമ തഹ്‌ലിയ, മേയര്‍ ഒ. സദാശിവന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

 

 

തങ്ങള്‍സ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *