വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പുരോഗതിയിലും റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും;മന്ത്രി റോജി എം ജോണ്‍

വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പുരോഗതിയിലും റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും;മന്ത്രി റോജി എം ജോണ്‍

കൊച്ചി : വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പുരോഗതിയിലും റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. രാഷ്ട്രീയ ജാതി മത വേര്‍തിരിവില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളുന്ന ഏക ജനകീയ പ്രസ്ഥാനം എന്ന നിലയില്‍ റെസിഡന്റ്സ് അസോസിയേഷനുകളെ സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര ഭവന നിര്‍മ്മാണ നഗര വികസന വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനത്തില്‍ കോര്‍വ ദേശീയ പ്രസിഡണ്ട് കേണല്‍ തേജേന്ദ്ര പാല്‍ ത്യാഗി വീര്‍ ചക്ര അധ്യക്ഷത വഹിച്ചു. റോഡ് റിപ്പയര്‍, സീവേജ് ബ്ലോക്ക്, സ്ട്രീറ്റ് ലൈറ്റ് മെയ്ന്റനന്‍സ്, നടപ്പാത കയ്യേറ്റം തുടങ്ങിയവ യഥാസമയം ശരിയാക്കുന്നതിന് ക്വിക് റിയാക്ഷന്‍ ടീം (ക്യു ആര്‍ ടി ) എല്ലാ മുനിസിപ്പല്‍ നഗരങ്ങളിലും നിയോഗിക്കണമെന്നും, മാസത്തില്‍ ഒരിക്കല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റെസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും, മുനിസിപ്പല്‍ നഗരങ്ങളില്‍ 20 ശതമാനം പെര്‍ഫോമന്‍സ് ഗ്രാന്റ് ചെലവാക്കുന്നതില്‍ റെസിഡന്റ്സ് അസോസിയേഷനുകള്‍ നല്‍കുന്ന മുന്‍ഗണനാ ക്രമം പാലിക്കണമെന്നും, ദുരന്ത നിവാരണ കമ്മിറ്റികളിലും തദ്ദേശ സ്ഥാപനങ്ങളുടെ വികസന ക്ഷേമ കമ്മിറ്റികളിലും റെസിഡന്റ്സ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തണമെന്നും, റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് ലീഗല്‍ സ്റ്റാറ്റസ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, കൊച്ചി മേയര്‍ വി കെ മിനി മോള്‍, കോര്‍വ അഖിലേന്ത്യാ ഭാരവാഹികളായ ഡോ കെ എസ് ആര്‍ മൂര്‍ത്തി, ബി ടി ശ്രീനിവാസന്‍, പി സി അജിത് കുമാര്‍, മുരളീധരന്‍ പുതുക്കുടി, ജെ എം എസ് നാഗാര്‍ജുനന്‍, പവന്‍ കൗശല്‍, ബദരീനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വികസിത ഭാരത് 2047 എന്ന സെമിനാര്‍ മുന്‍ നിയമ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍, മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഡോ ഡി ധന്‍രാജ്, കോര്‍വ അഖിലേന്ത്യാ ഭാരവാഹികളായ എം കെ ബീരാന്‍, ദുര്‍ഗാ പ്രസാദ്, രഞ്ജു മിന്‍ഹാസ്, ഉര്‍വശി വാലിയ, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അംബാസഡര്‍ ഡോ റൂബി മഖിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

 

 

വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പുരോഗതിയിലും റെസിഡന്റ്സ്
അസോസിയേഷനുകള്‍ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും;മന്ത്രി റോജി എം ജോണ്‍

Share

Leave a Reply

Your email address will not be published. Required fields are marked *