ചാരവിവാദം: എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് രാജിവെച്ചു

ചാരവിവാദം: എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് രാജിവെച്ചു

ചാരവിവാദം: എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് രാജിവെച്ചു

വാഷിങ്ടണ്‍: ചാരവൃത്തിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് രാജിവെച്ചു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കോലെറ്റ് ക്രെസ് ഇടക്കാല സി.ഇ.ഒ ആയി ചുമതലയേല്‍ക്കും. പതിമൂന്ന് വര്‍ഷമായി കോലെറ്റ് ക്രെസ് എന്‍വിഡിയയില്‍ ഉണ്ട്.

സ്ഥിരമായ പിന്‍ഗാമിയെ കണ്ടെത്താനുള്ള നടപടികള്‍ കമ്പനി ആരംഭിക്കുമെന്നും ഹുവാങ് ഡയറക്ടര്‍ ബോര്‍ഡില്‍ തുടരില്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളും, ചൈനീസ് ചാരവൃത്തി ആരോപണങ്ങളുമാണ് ജെന്‍സന്റെ രാജിക്ക് കാരണമായത്. മൂന്ന് പതിറ്റാണ്ടിലേറെയായി എന്‍വിഡിയയെ നയിച്ച് എഐ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ഹുവാങിന്റെ പടിയിറക്കം കമ്പനിക്ക് വലിയ തിരിച്ചടിയായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍വിഡിയ ചിപ്പുകള്‍ ചൈനീസ് കമ്പനികള്‍ക്ക് എത്തിക്കാന്‍ സഹായിച്ചതായി യുഎസ് ഇന്റലിജന്‍സ് സംശയിക്കുന്ന ആലീസ് ഹുവാങ് എന്ന ചൈനീസ് വനിതയുമായി ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിവാദം ആദ്യം പുറത്തുവന്നത്. എന്‍വിഡിയയുടെ ഹെല്‍ത്ത്‌കെയര്‍ വിഭാഗം വൈസ് പ്രസിഡന്റും തന്റെ കീഴില്‍ ജോലി ചെയ്തിരുന്നതുമായ കിംബര്‍ലി പവലുമായി ഹുവാങ്ങിന് വഴിവിട്ട ബന്ധമുണ്ടെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *