റെയില്‍വെയില്‍ നിന്നും വിരമിച്ച ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് കൂട്ടായ്മയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

റെയില്‍വെയില്‍ നിന്നും വിരമിച്ച ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് കൂട്ടായ്മയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: റെയില്‍വെയില്‍ നിന്നും വിരമിച്ച പാലക്കാട് ഡിവിഷന്‍ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് കൂട്ടായ്മയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഒ.സദാശിവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കോഴിക്കോട് വണ്‍ഡേ പാലസ് ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് കോ- ഓര്‍ഡിനേറ്റര്‍ അമീറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.കവി പി.പി.ശ്രീധരനുണ്ണി മുഖ്യാതിഥിയായി.എം.കൃഷ്ണനുണ്ണിയുടെ ‘പാറിപ്പറക്കുന്ന പക്ഷികള്‍’ എന്ന കവിതാസമാഹാരം കവി പി. പി. ശ്രീധരനുണ്ണി മേയര്‍ ഒ.സദാശിവനു നല്‍കി പ്രകാശനം ചെയ്തു.എഴുത്തുകാരായ എം.കൃഷ്ണനുണ്ണി, അനില്‍ പരപ്പില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എണ്‍പത് വയസ്സ് പിന്നിട്ട അംഗങ്ങളായ മോഹനന്‍ നായര്‍, മുഹമ്മദ് മാസ്റ്റര്‍ എന്നിവരെയും ആദരിച്ചു. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ മാനേജര്‍ സുമ, എ.വെങ്കിടേഷ്, വി.എസ്.പത്മകുമാര്‍, കെ.അബ്ദുല്‍ റസാഖ്, എ.എം.കുമാരന്‍, വി.വി.ജി നമ്പ്യാര്‍, സി.ഉദയകുമാര്‍, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി നിസാര്‍ തുങ്ങിയവര്‍ സംസാരിച്ചു.വിവിധ കലാ പരിപാടികളും നടന്നു.മുഴവന്‍ അംഗങ്ങള്‍ക്കും സ്‌നേഹോപഹാരവും നല്‍കി.

 

 

റെയില്‍വെയില്‍ നിന്നും വിരമിച്ച ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്
കൂട്ടായ്മയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *