കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് അറിയപ്പെടുന്ന സ്വകാര്യസര്‍വകലാശാലയായി മാറാന്‍ സാഫിക്ക് എല്ലാ സാധ്യതയും; റോജി എം. ജോണ്‍

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് അറിയപ്പെടുന്ന സ്വകാര്യസര്‍വകലാശാലയായി മാറാന്‍ സാഫിക്ക് എല്ലാ സാധ്യതയും; റോജി എം. ജോണ്‍

വാഴയൂര്‍ :സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (ഓട്ടോണമസ്) യുടെബിരുദദാനച്ചടങ്ങ് ‘Ascensio ’26’ സംഘടിപ്പിച്ചു. 18 ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി 536 വിദ്യാര്‍ഥികള്‍ ചടങ്ങില്‍ ബിരുദം ഏറ്റുവാങ്ങി.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്നത് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കുതിപ്പിന്റെ കാലമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉദ്യോഗം മാത്രം നേടിക്കൊടുക്കുന്ന കേന്ദ്രങ്ങള്‍ എന്നതിനപ്പുറം ഗവേഷണ സ്ഥാപനങ്ങളായി വളരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴില്‍സാധ്യതകളും ഗവേഷണ മികവും ഒരുപോലെ മുന്നോട്ടുവെക്കുന്ന സാഫിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സാഫി വൈകാതെ അറിയപ്പെടുന്ന ഒരു സ്വകാര്യ സര്‍വകലാശാലയായി മാറട്ടെയെന്ന് ആശംസിച്ച മന്ത്രി, വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍ തേടി വിദ്യാര്‍ഥികള്‍ പോകുന്ന സാഹചര്യം ഒഴിവാക്കി അത്തരം അവസരങ്ങള്‍ കേരളത്തില്‍ത്തന്നെ സൃഷ്ടിക്കാന്‍ സാഫിയെപ്പോലുള്ള ദീര്‍ഘവീക്ഷണമുള്ള സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

സാഫി ട്രസ്റ്റ് ചെയര്‍മാന്‍ സി.എച്ച്. അബ്ദുള്‍ റഹീം അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി എം.എല്‍.എ ടി.പി. അഷ്‌റഫ് അലി, സാഫി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എം.എ. മെഹ്ബൂബ്, വൈസ് ചെയര്‍മാന്‍ അമീര്‍ അഹമ്മദ്, സെക്രട്ടറി കദീജ മുഹമ്മദലി, പ്രിന്‍സിപ്പലും സി.ഇ.ഒയുമായ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ, അഡ്മിനിസ്‌ട്രേറ്റര്‍ കേണല്‍ നിസാര്‍ അഹമ്മദ് സീതി, വൈസ് പ്രിന്‍സിപ്പല്‍ ടി.പി. മുഹമ്മദ് കാമില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കോളേജിലെ വിവിധ മെയിന്‍ ഡിപ്പാര്‍ട്ട്മെന്റുകളിലെ മേധാവികളും വേദിയില്‍ സന്നിഹിതരായിരുന്നു.
സാഫി സെക്രട്ടറി മിസ് കദീജ മുഹമ്മദലി, സാഫി ട്രസ്റ്റ് ട്രഷറര്‍ കെ. വി അബ്ദുല്‍ അസിസ് ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ക്ക് മൊമെന്റോകള്‍ സമ്മാനിച്ചു
പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിനോടനുബന്ധിച്ച് സാഫി മ്യൂസിക് ക്ലബ്ബിന്റെ ‘മെലോഡിയ’ എന്ന സംഗീതപരിപാടിയും അരങ്ങേറി. ബിന്‍സി, ഇമാം എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സൂഫി സംഗീതവിരുന്നും ആഘോഷത്തിന് മിഴിവേകി.എം.എ. മെഹ്ബൂബ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ടി.പി. മുഹമ്മദ് കാമില്‍ നന്ദിയും പറഞ്ഞു.

 

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് അറിയപ്പെടുന്ന
സ്വകാര്യസര്‍വകലാശാലയായി മാറാന്‍ സാഫിക്ക്
എല്ലാ സാധ്യതയും; റോജി എം. ജോണ്‍

Share

Leave a Reply

Your email address will not be published. Required fields are marked *