മാസപ്പടി കേസ്: പിണറായിക്ക് ആശ്വാസം, വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ 10 ദിവസത്തേക്ക്
ന്യൂഡല്‍ഹി: പിണറായിക്ക് ആശ്വാസം, വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ 10 ദിവസത്തേക്ക് തടഞ്ഞു കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം പത്ത് ദിവസത്തേക്കാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബഞ്ചാണ് പ്രത്യേക സിറ്റിംഗ് നടത്തി പിണറായി അടക്കമുള്ളവരുടെ ഹര്‍ജി പരിഗണിച്ചത്.
കേസില്‍ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും മുമ്പ് ആരോപണവിധേയരുടെ ഭാഗം കേള്‍ക്കേണ്ടെന്ന ഇഡിയുടെ വാദം കോടതി തള്ളി. ഇത്ര വേഗം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തതെന്തിനെന്ന് കോടതി ചോദിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വേഗത്തെ പരിഹസിക്കുകയും ചെയ്തു. പിണറായി വിജയന്റെയും മറ്റ് പ്രതികളുടെയും വാദം കേള്‍ക്കാതെ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.
പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇഡി കേസിലും സുപ്രീംകോടതി ഇടപെട്ടില്ല. വിജിലന്‍സ് അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ ലഭിച്ചത് പിണറായി വിജയന് ആശ്വാസമാണെങ്കിലും എഫ്ഐആര്‍ റദ്ദാക്കുകയോ, ഇഡി അന്വേഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.
