വഖഫ് ബോര്‍ഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

വഖഫ് ബോര്‍ഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

വഖഫ് ബോര്‍ഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കാന്തപുരം വിഭാഗത്തിന്റെ പരാതിയില്‍ പാര്‍ട്ടിക്ക് വ്യത്യസ്തമായ അഭിപ്രായമില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ലഭിച്ചില്ലെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിവിധ മുസ്ലിം സംഘടനകളുടെ നേതാക്കളുമായി കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

കാന്തപുരം വിഭാഗത്തിന്റെ പരാതിയില്‍ പാര്‍ട്ടിക്ക് വ്യത്യസ്തമായ അഭിപ്രായമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘അവരുടെ ആശങ്ക സ്വാഭാവികവും ന്യായവുമാണ്. ആ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഭിന്നാഭിപ്രായമില്ല. ചര്‍ച്ചകളിലൂടെ വിഷയം പരിശോധിക്കുകയും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും,’ അദ്ദേഹം വ്യക്തമാക്കി.

കാന്തപുരം വിഭാഗത്തെ മനഃപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചര്‍ച്ചകളിലൂടെ ഇവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വഴിയുണ്ടോ എന്ന് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *