കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗമന, നവോത്ഥാന ചരിത്രത്തിലും വര്ത്തമാന കാലത്തും എം.ഇ.എസ്സിന്റെ പങ്ക് നിസ്തുലമാണെന്ന് ക്രിസ്ത്യന് കോളജ് ചരിത്ര വിഭാഗം മുന് മേധാവി ഡോ. വസിഷ്ട് എം.സി. അഭിപ്രായപ്പെട്ടു. ‘കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റവും എം.ഇ.എസ്സും ഒരു ചരിത്ര പഠനം’ എന്ന വിഷയത്തെ ആസ്പദമാക്കി എം.ഇ എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി കോഴിക്കോട് വെച്ച് സംഘടിപ്പിച്ച സെമിനാര് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് അഡ്വ.ഷമീം പക്സാന് അദ്ധ്യക്ഷത വഹിച്ചു.
സി. ടി. സക്കീര് ഹുസൈന് വിഷയാവതരണം നടത്തി. ചടങ്ങില് എം.ഇ എസ് നേതാക്കളായ വി.പി. അബ്ദുറഹിമാന്, കെ.വി. സലിം എന്നിവര് ആശംസകള് നേര്ന്നു സംസാരിച്ചു. താലൂക്ക് സെക്രട്ടറി സാജിദ് തോപ്പില് സ്വാഗതവും വി.ഹാഷിം നന്ദിയും പറഞ്ഞു. അഡ്വ ടി.പി എ നസീര് മുഖ്യാഥിതിയെ പരിചയപ്പെടുത്തി. താലൂക്ക് ഭാരവാഹികളായ എം അബ്ദുല് ഗഫൂര്, പി.വി. അബ്ദുല് ഗഫൂര്, കോയട്ടി മാളിയക്കല് എന്നിവര് പങ്കെടുത്തു.
