ഐഎന്‍എല്‍ – നാഷണല്‍ ലീഗ് ഐക്യം പാരപണിയാന്‍ ശ്രമമെന്ന് ആരോപണം

ഐഎന്‍എല്‍ – നാഷണല്‍ ലീഗ് ഐക്യം പാരപണിയാന്‍ ശ്രമമെന്ന് ആരോപണം

പി.ടി.നിസാര്‍

കോഴിക്കോട്: പാര്‍ട്ടി വിട്ടവരെ ഐഎന്‍ എല്ലിലേക്ക് തിരിച്ചുകൊണ്ട്‌വരാന്‍ അഖിലേന്ത്യാ നേതൃത്വം എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച പശ്ചാത്തലത്തില്‍പോലും, ചില നേതാക്കള്‍ ഐക്യ നീക്കത്തെ തുരങ്കം വെക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുയരുന്നു. നിലവില്‍ പാര്‍ട്ടിയുടെ തലപ്പത്തുള്ള ബഹുജന പിന്തുണയില്ലാത്ത ചില നേതാക്കള്‍ക്ക്, ഇരുപാര്‍ട്ടികളും ഒന്നാവുമ്പോള്‍, സ്ഥാനം നഷ്ടമാകുമെന്ന ആശങ്കയാണ് തുരങ്ക നീക്കത്തിന് പിന്നിലെന്നാണ് പാര്‍ട്ടി അണികളിലൊരു വിഭാഗത്തിന്റെ അഭിപ്രായം.

പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, നാഷണല്‍ ലീഗ് നേതൃത്വവുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവില്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കാന്‍ തീരുമാനമെടുത്തിരുന്നു. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍, വര്‍ഗ്ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ പാര്‍ട്ടി യോജിച്ച് മുന്നോട്ട് പോകണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന അധ്യക്ഷന്മാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന അഭിപ്രായം വ്യക്തമാക്കിയ നിലയ്ക്ക് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ ഇടപെടലാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎന്‍എല്ലിന്റെ ഒരുന്നത നേതാവ് പീപ്പിള്‍സ് റിവ്യൂവിനോട് പരഞ്ഞു.

 

 

ഐഎന്‍എല്‍ – നാഷണല്‍ ലീഗ് ഐക്യം
പാരപണിയാന്‍ ശ്രമമെന്ന് ആരോപണം

Share

Leave a Reply

Your email address will not be published. Required fields are marked *