കോഴിക്കോട് : ഫാഷിസ്റ്റ് ശക്തികള്ക്കെതിരെയുള്ള പോരാട്ടത്തിന് മൂര്ച്ചകൂട്ടാന് യോജിക്കാവുന്ന കക്ഷികളും പക്ഷങ്ങളും ഒരുമിച്ച് മുന്നേറണമെന്ന വിശാല താല്പ്പര്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഐഎന്എല് ഐക്യനീക്കം ആരംഭിച്ചതെന്ന് ഐഎന്എല് സംസ്ഥാന കമ്മിറ്റി പറഞ്ഞു.പാര്ട്ടിദേശീയ കമ്മറ്റി മുന്കയ്യെടുത്ത് ആരംഭിച്ച ഈ ശ്രമം ഇരുപക്ഷത്തെയും പ്രവര്ത്തകരും, പാര്ട്ടിയുടെ ഗുണകാംക്ഷികളും, വിശിഷ്യാ ഇടതുമുന്നണി നേതൃത്വത്തവും ഇതിനകം സ്വാഗതം ചെയ്തതുമാണ്.പാര്ട്ടി ദേശീയ കമ്മിറ്റി ആരംഭിച്ച ഈ ശ്രമം വിജയകരമായി പൂര്ത്തിയാക്കാന് ഒറ്റക്കെട്ടായി പാര്ട്ടി പ്രവര്ത്തകരും നേതാക്കളും രംഗത്ത്ഇറങ്ങും.
അതോടൊപ്പം ഈ ഐക്യശ്രമത്തെ അട്ടിമറിക്കാന് പാര്ട്ടി ശത്രുക്കള് അനാവശ്യമായ വിവാദങ്ങള് കൊണ്ടുപിടിച്ച് നടത്തുന്നുണ്ടെന്ന് ചില പ്രതികരണങ്ങളില് നിന്നും ഇതിനകം വ്യക്തമാകുന്നുണ്ട്. പോയകാലങ്ങളില് പാര്ട്ടി ഗുണകാംക്ഷികളുടെ നേതൃത്വത്തില് ആരംഭിച്ചിരുന്ന രണ്ട് ഐക്യ ശ്രമങ്ങളും പരാജയപ്പെട്ടത് ഇത്തരം വൈകാരികവും വ്യക്തിനിഷ്ഠവുമായ ചിലരുടെ ഇടപെടലുകളായിരുന്നു. ഇത്തരം സാഹചര്യം ഇനി ആവര്ത്തിക്കപ്പെടരുത്. ഇതിനെതിരെ ഉയര്ന്ന ജാഗ്രത പുലര്ത്തണം.ഏറ്റവും പക്വമായും അവധാനതയോടെയും ഈ ഐക്യശ്രമം വിജയിപ്പിച്ച് പാര്ട്ടിയെ ശക്തിപ്പെടുത്താനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബഹുജനാടിത്തറ വിപുലീകരിക്കാനും ഐഎന്എല് പ്രതിജ്ഞാബദ്ധമാണെന്നും ഐഎന്എല് സംസ്ഥാന കമ്മിറ്റി വാര്ത്താ കുറിപ്പില് പറഞ്ഞു.
ഐക്യനീക്കം വിവാദങ്ങളില് കുടുങ്ങരുത് : ഐഎന്എല്
