കല്പ്പറ്റ: നിര്ദ്ദിഷ്ട മെഡിക്കല് കോളേജ് മടക്കിമലയില് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് സംസ്ഥാന മനുഷ്യാവകാശ കേന്ദ്രം നടത്തിയ മാര്ച്ചില് പ്രതിഷേധമിരമ്പി. കല്പ്പറ്റ ഹെഡ്പോസ്റ്റോഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്ച്ച് കൈനാട്ടി എം.പി ഓഫീസിന് മുന്പില് ധര്ണ്ണ നടത്തി. ധര്ണ്ണ മുഖ്യ രക്ഷാധികാരി എഡ്വ.വി.പി.എല്ദോ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എന് പ്രേമലത അധ്യക്ഷത വഹിച്ചു. മെഡിക്കല് കോളേജ് ആക്ഷന് കൗണ്സില് ചെയര്മാന് ഡോ.എം.ബാലകൃഷ്ണന്, വിവരാവകാശ പ്രവര്ത്തകന് യാസിന് ഒമര്, കെ.കെ.എസ് നായര്, ജോണി പാറ്റായണി, കെ.വി.പ്രകാശ്, കെ.എന്.ശ്രീധരന്, അഡ്വ.ഷീബ മാത്യൂ, ഉസ്മാന് ചാത്തംചിറ, വര്ഗ്ഗീസ് വട്ടക്കാട്, അബ്ദുറഹിമാന് പ്രാണിയത്ത്, സാം പി മാത്യു, വിജയന് പനമരം, വിനു വി.കെ, ബിജു പുഴക്കര, മോഹന് തൊട്ടില്പാലം എന്നിവര് സംസാരിച്ചു. എസ്എച്ച്ആര്പി ജില്ലാ സെക്രട്ടറി കെ.വി.ഗോകുല്ദാസ് സ്വാഗതവും, പി.പി.വാസുദേവന് നന്ദിയും പറഞ്ഞു.
വയനാട് മെഡിക്കല് കോളേജ് പ്രതിഷേധം ഇരമ്പി
