ഐ.എന്.എല് വിട്ടവരെ തിരിച്ചെത്തിക്കാനുള്ള പ്രവര്ത്തനവുമായി മുന്നോട്ടുപോകും: അഹമ്മദ് ദേവര് കോവില്
പിടി നിസാര്
കോഴിക്കോട്: ഐഎന്എല് വിട്ടവരെ തിരിച്ചു പാര്ട്ടിയിലെത്തിക്കാന് അഖിലേന്ത്യ നേതൃത്വം എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചതായും അതിന്റെ അടിസ്ഥാനത്തില് സംസ്ഥാന കൗണ്സില് യോഗം ചേര്ന്ന് ജില്ലാ കമ്മിറ്റികള്, മണ്ഡല കമ്മിറ്റികള്, സിറ്റി കമ്മിറ്റികള്ക്ക് ആവശ്യമായ നിര്ദ്ദേശം നല്കുമെന്നുംസംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം അഹമ്മദ് ദേവര്കോവില് പീപ്പിള്സ് റിവ്യൂ പത്രാധിപര് പിടി നിസാറിനോട് പറഞ്ഞു.
നാഷണല് ലീഗില് ഉള്ളവര് ഐ എന് എല്ലില് തിരികെ എത്തുമ്പോള് പാര്ട്ടിലേക്ക് തിരിച്ചെത്തുന്നവരെ വിവിധ ഘടകങ്ങളില് ഉള്പ്പെടുത്തേണ്ടി വരും. ഇക്കാര്യങ്ങളാണ് സംസ്ഥാന കൗണ്സിലില് ചര്ച്ച ചെയ്യുന്നത്. പുറത്തുപോയവര്ക്കെതിരെ സംഘടനാ നടപടി എടുത്തത് പാര്ട്ടി അഖിലേന്ത്യ നേതൃത്വമാണ്.
അതുകൊണ്ടുതന്നെ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസര് മുഹമ്മദ് സുലൈമാന് നാഷണല് ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫസര് എ.പി അബ്ദുല് വഹാബുമായി ഫോണില് സംസാരിച്ചത് സ്വാഗതാര്ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു
