കൊച്ചി സിനഗോഗിന് മുമ്പിലെ തീവെപ്പ്: എബിന്‍ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എസ്ഐടി

കൊച്ചി സിനഗോഗിന് മുമ്പിലെ തീവെപ്പ്: എബിന്‍ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എസ്ഐടി

കൊച്ചി സിനഗോഗിന് മുമ്പിലെ തീവെപ്പ്: എബിന്‍ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എസ്ഐടി

കൊച്ചി: എറണാകുളം സിനഗോഗ് പരിസരത്തെ തീവെപ്പില്‍ പ്രതി എല്‍ദോ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എസ്‌ഐടി. കൊച്ചി ഡിസിപി അരുണ്‍ പവിത്രന്റെ കീഴിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

എറണാകുളം മാര്‍ക്കറ്റ് റോഡില്‍ വടക്കുംഭാഗത്തുള്ള സിനഗോഗിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ഒരാള്‍ പെട്രോളുമായി വന്ന് സിനഗോഗിന് മുന്‍പിലുള്ള ബ്ലോസം നഴ്‌സറിക്ക് തീയിടുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലൊന്നും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നീല നിറത്തിലുള്ള കാറില്‍ വന്നയാളാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. ശേഷം കാറ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പുത്തന്‍കുരിശില്‍ താമസിക്കുന്ന എബിന്‍ പോള്‍ എന്നയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂതപ്പള്ളികള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്ന സംഘത്തിലെ അംഗമാണ് എബിന്‍ പോളെന്നാണ് വിവരം. അടുത്തിടെ മൂവാറ്റുപുഴയില്‍ ജൂതപ്പള്ളിക്ക് നേരെ നടന്ന ആക്രമണത്തിലും തനിക്ക് പങ്കുണ്ടെന്ന് എബിന്‍ സമ്മതിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *