ഐഎന്എല് – നാഷണല് ലീഗ് തര്ക്കം, മഞ്ഞുരുകുന്നു
പി.ടി നിസാര്
കോഴിക്കോട്: ഐ.എന്.എല്-നാഷണല് ലീഗ് തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള് ചര്ച്ച ചെയ്ത് ഇരുകൂട്ടരും യോജിച്ച് ഒരൊറ്റ പാര്ട്ടിയായി പ്രവര്ത്തിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നതായി ഐഎന്എല് വൃത്തങ്ങള് സൂചിപ്പിച്ചു. ഐഎന്എല് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന് നാഷണല് ലീഗ് സംസ്ഥാന അധ്യക്ഷന് പ്രൊഫ. അബ്ദുല് വഹാബുമായി ടെലിഫോണില് സംസാരിച്ചതായി ഐഎന്എല് വൃത്തങ്ങള് സൂചിപ്പിച്ചു.
പ്രൊഫ. മുഹമ്മദ് സുലൈമാന് വിളിച്ചിരുന്നതായി നാഷണല് ലീഗ് പ്രസിഡന്റ് പ്രൊഫ. അബ്ദുല് വഹാബ് പീപ്പിള്സ് റിവ്യൂവിനോട് പറഞ്ഞു. കാര്യങ്ങള് പാര്ട്ടിതലത്തില് ചര്ച്ച ചെയ്തതിനു ശേഷം മാത്രമേ ഇക്കാര്യത്തില് അന്തിമ നിലപാട് വ്യക്തമാക്കാന് സാധിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതോടെ കഴിഞ്ഞ രണ്ടര വര്ഷമായി അകന്നുനിന്നിരുന്ന ഇരുവിഭാഗങ്ങളും മുഖാമുഖമിരുന്ന് ചര്ച്ചചെയ്യുന്നതോടെ യോജിപ്പിന്റെ പാത തെളിയാന് വഴിയൊരുങ്ങി. ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കുന്ന ഐഎന്എല് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില് പുറത്ത് പോയവരെ തിരിച്ചെത്തിക്കാനുള്ള വിഷയം പ്രത്യേക അജണ്ടയായി ചര്ച്ച ചെയ്ത് തുടര്നടപടികള്ക്ക് വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.
