ഗള്‍ഫിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പ്രത്യേക പരീക്ഷാ തീയതികള്‍ അറിയാം
ദുബൈ: ബോര്‍ഡ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സി.ബി.എസ്.ഇ. പ്രത്യേക പരീക്ഷകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23 മുതല്‍ 28 വരെയാണ് പരീക്ഷകള്‍ നടക്കുകയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ അറിയിച്ചു. പരീക്ഷാ കണ്ട്രോളര് ഡോ. സന്യാം ഭരദ്വാജ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ടൈംടേബിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അപേക്ഷകര്‍ക്ക് തങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
മേഖലയിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളെത്തുടര്‍ന്ന് യുഎഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, ഇറാന് എന്നീ രാജ്യങ്ങളിലെ 40 വിഷയങ്ങളിലെ 12ാം ക്ലാസ് പരീക്ഷകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് അവതരിപ്പിച്ച പ്രത്യേക മൂല്യനിര്‍ണ്ണയ പദ്ധതി പ്രകാരം ലഭിച്ച മാര്‍ക്കില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരമൊരുക്കിയിരിക്കുന്നത്.
പരീക്ഷകള്‍ക്കായി ഓരോ രാജ്യത്തും പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രത്യേക പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കായിരിക്കും വിദ്യാര്‍ത്ഥികളുടെ അന്തിമ സ്കോറായി പരിഗണിക്കുക.
പരീക്ഷാ ടൈംടേബിള്‍
ഒക്ടോബര്‍ 23 (വെള്ളി): പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്.
ഒക്ടോബര്‍ 24 (ശനി): സൈക്കോളജി, ബിസിനസ് സ്റ്റഡീസ്, ഫിസിക്കല്‍ ആക്ടിവിറ്റി ട്രെയിനര്‍ (രാവിലെ 10:30 ഉച്ചയ്ക്ക് 12:30).
ഒക്ടോബര്‍ 26 (തിങ്കള്‍): ബയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മാര്‍ക്കറ്റിംഗ്, മള്‍ട്ടിമീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.
ഒക്ടോബര്‍ 27 (ചൊവ്വ): ഹോം സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്സ് പ്രാക്ടീസസ്, കമ്പ്യൂട്ടര്‍ സയന്‍സ്.
ഒക്ടോബര്‍ 28 (ബുധന്‍): ഇംഗ്ലീഷ് കോര്‍.
ചില പേപ്പറുകള്‍ രാവിലെ 10:30 മുതല്‍ 12:30 വരെയും മറ്റ് പേപ്പറുകള്‍ രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയുമാണ് നടക്കുക. പൂര്‍ണ്ണമായ ഷെഡ്യൂളിനും അപ്ഡേറ്റുകള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക് രയലെ.ഴീ്.ശി എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
