ബില്ല് പാസാക്കാൻ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ

ബില്ല് പാസാക്കാൻ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ

ബില്ല് പാസാക്കാൻ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ

ഊട്ടി: ബില്ല് പാസാക്കാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. ഇത്തലാർ പഞ്ചായത്ത് സെക്രട്ടറി കാർത്തിക് (31)നെയാണ് വിജിലൻസ് പിടികൂടിയത്. പഞ്ചായത്തിലെ ഒസട്ടിൽ പൂർത്തീകരിച്ച 6.91 ലക്ഷം രൂപയുടെ പ്രവൃത്തികളുടെ ബില്ല് പാസാക്കാൻ 35,000 രൂപയാണ് കരാറുകാരനായ രാജയോട് ആവശ്യപ്പെട്ടത്.

എന്നാൽ ഇതു നൽകാനാകില്ലെന്ന് അറിയിച്ചതോടെ 20000 രൂപയെങ്കിലും ലഭിക്കാതെ ബില്ല് പാസാക്കില്ലെന്ന് സെക്രട്ടറി പറയുകയായിരുന്നു. തുടർന്ന് പണം തരാമെന്ന് പറഞ്ഞ കരാറുകാരൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് അധികൃതർ നൽകിയ പണം കഴിഞ്ഞ ദിവസം വൈകിട്ട് ഓഫിസിലെത്തി കൈമാറിയപ്പോഴാണ് വിജിലൻസ് ഡി.വൈ.എസ്.പി ജയാദയാന്റെ നേതൃത്വത്തിലുള്ള സംഘം കാർത്തിക്കിനെ കൈയോടെ പിടികൂടിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *