പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, അഞ്ച് പേര്‍ പിടിയില്‍

പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, അഞ്ച് പേര്‍ പിടിയില്‍

പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, അഞ്ച് പേര്‍ പിടിയില്‍

പാലക്കാട്: മൂലത്തറയില്‍ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപം ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത് എന്നാണ് വിവരം. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ 5 പേരെ അറസ്റ്റ് ചെയ്തു.

പോസ്റ്റുമോര്‍ട്ടത്തില്‍ ഭിക്ഷക്കാരന്‍ ക്രൂരമായ മര്‍ദനത്തിനിരയായിട്ടുണ്ടെന്നും സംഭവം കൊലപാതകമാണെന്നും വ്യക്തമായി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് 5 പേരെ പിടികൂടിയത്. കസ്റ്റഡിയില്‍ എടുത്തവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആരാണ് മരിച്ചത് എന്ന കാര്യവും വ്യക്തമായിട്ടില്ല.

കൂടുതല്‍ പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. യുവാക്കള്‍ മദ്യപാനത്തിനെത്തിയപ്പോള്‍ ഭിക്ഷാടകനെത്തുകയും തുടര്‍ന്ന് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *