ഹസ്സന്‍ തിക്കോടിയുടെ ‘ഫ്രം സ്റ്റോണ്‍ഹെഞ്ച് ടു നാസ’ പ്രകാശനം ചെയ്തു

ഹസ്സന്‍ തിക്കോടിയുടെ ‘ഫ്രം സ്റ്റോണ്‍ഹെഞ്ച് ടു നാസ’ പ്രകാശനം ചെയ്തു

കോഴിക്കോട്: ടാഗോര്‍ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന ഹസ്സന്‍ തിക്കോടിയുടെ പതിനാലാമത് പുസ്തകം ‘ഫ്രം സ്റ്റോണ്‍ഹെഞ്ച് ടു നാസ’ പ്രശസ്ത കവിയും സിനിമാ ഗാനരചയിതാവുമായ പി കെ ഗോപി പ്രകാശനം ചെയ്തു. പുസ്തക പ്രകാശന ചടങ്ങ് എലത്തൂര്‍ നിയോജകമണ്ഡലം എം എല്‍ എ അഡ്വ വിദ്യാബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ടാഗോര്‍ പബ്ലിക്കേഷന്‍ ചീഫ് എഡിറ്ററുമായ നെല്ലിയോട്ട് ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുന്‍ മേയര്‍ ഡോ എം ബീനഫിലിപ്പ് പുസ്തകം പരിചയപ്പെടുത്തി.സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജാഫര്‍ പൂമക്കോത്ത് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.കോഴിക്കോട് കോര്‍പ്പറേഷന്‍ വികസനകാര്യ സമിതി സ്ഥിരം ചെയര്‍മാന്‍ വി പി മനോജ് അനുമോദന പ്രസംഗം നടത്തി.കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആമിറ സിറാജ്,നാടകകൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി, ഐ സി ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രേമരാജന്‍ മാസ്റ്റര്‍,സാഹിത്യകാരന്‍ നിഷാന്ത് കൊടമന,മാധ്യമ പ്രവര്‍ത്തകന്‍ പി അനില്‍,കുന്നമംഗലം പഞ്ചായത്ത് അംഗം ദിനേശ് കാരന്തൂര്‍, അബ്ദുള്ള കൊയിലാണ്ടി,വി പി അബ്ദുറഹിമാന്‍, സത്താര്‍ പൈക്കാടന്‍ കെ ശ്രീധരന്‍, ഫിറോസ് കുനിമ്മല്‍, കെ പി യു അലി, ശംസു പൂമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹസ്സന്‍ തിക്കോടി മറുപടി പ്രസംഗം നടത്തി. ഉദയ ലൈബ്രറി സെക്രട്ടറി രവീന്ദ്രന്‍ കാര്‍മന സ്വാഗതവും ഐ സി ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി രാജീവ് മണിയോട്ട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചന്ദ്രശേഖരന്‍ തിക്കോടി രചിച്ച മുഹമ്മദ് എരവട്ടൂര്‍ ഏകപാത്ര നാടകം ‘ഞാന്‍ നടന്‍’ അരങ്ങേറി.

 

ഹസ്സന്‍ തിക്കോടിയുടെ ‘ഫ്രം സ്റ്റോണ്‍ഹെഞ്ച് ടു നാസ’ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *