എന്‍.വി.കൃഷ്ണ വാരിയര്‍, സാധാരണക്കാരനെ മനസ്സില്‍കണ്ട പത്രാധിപര്‍; ടി ബാലകൃഷ്ണന്‍

എന്‍.വി.കൃഷ്ണ വാരിയര്‍, സാധാരണക്കാരനെ മനസ്സില്‍കണ്ട പത്രാധിപര്‍; ടി ബാലകൃഷ്ണന്‍

കോഴിക്കോട്: മാതൃഭാഷയുടെ ഉന്നതിക്കായി ജീവിതം സമര്‍പ്പിക്കുകയും നിരവധി എഴുത്തുകാരെ വളര്‍ത്തിയെടുക്കുകയും ചെയ്ത മുഖ്യ പത്രാധിപരായിരുന്നു എന്‍.വി.കൃഷ്ണവാരിയരെന്ന് മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ടി.ബാലകൃഷ്ണന്‍ പറഞ്ഞു. കേരള സാഹിത്യ സമിതി സംഘടിപ്പിച്ച എന്‍.വി.കൃഷ്ണവാരിയര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മുന്‍പിലെത്തുന്ന എല്ലാ സൃഷ്ടികളും വായിക്കുകയും നല്ലത് നോക്കി, ജനങ്ങള്‍ക്ക് വേണ്ടത് പ്രസിദ്ധീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സാധാരണക്കാരെ മനസ്സില്‍ കണ്ട പത്രാധിപരായിരുന്നു എന്‍.വി.കൃഷ്ണവാരിയര്‍. ഇന്ന് പത്രങ്ങളുടെ സിംഹഭാഗവും പി.ആര്‍ വാര്‍ത്തകളാണ്. ഭാഷയെ സ്‌നേഹിക്കാന്‍ ജീവിതം മുഴുവന്‍ അദ്ദേഹം ഉപയോഗപ്പെടുത്തി. 18ഓളം ഭാഷകള്‍ അറിയാമെങ്കിലും, മലയാളത്തിന് വലിയ പ്രാമുഖ്യം കൊടുത്തു. എന്‍.വി.കൃഷ്ണവാരിയര്‍ക്ക് വേണ്ടത്ര അംഗീകാരം ജീവിത കാലത്ത് ലഭിക്കുകയുണ്ടായില്ല. അറിവിനെ ആദരിക്കാനുള്ള വിമുഖത നിലനില്‍ക്കുകയാണ്. ലാളിത്യമായിരുന്നു അദ്ദേത്തിന്റെ മുഖമുദ്ര. പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡണ്ടായി, പത്ര പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായും അദ്ദേഹം പോരാടിയെന്ന് ടി.ബാലകൃഷ്ണന്‍ പറഞ്ഞു. ഡോ.സി.രാജേന്ദ്രന്‍,എന്‍.വിയുടെ കൃതികളിലൂടെ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്സ്.വെങ്കിടാചലം അധ്യക്ഷത വഹിച്ചു. മോഹനന്‍ പുതിയോട്ടില്‍ സംസാരിച്ചു. പി.പി.ശ്രീധരനുണ്ണി സ്വാഗതവും, കെ.ജി.രഘുനാഥ് നന്ദിയും പറഞ്ഞു.

എന്‍.വി.കൃഷ്ണ വാരിയര്‍, സാധാരണക്കാരനെ മനസ്സില്‍കണ്ട പത്രാധിപര്‍; ടി ബാലകൃഷ്ണന്‍

Share

Leave a Reply

Your email address will not be published. Required fields are marked *