കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തില്‍ ‘വിതുമ്പുന്ന വേരുകള്‍ വിളിക്കുന്നു വീണ്ടും ‘ എന്ന കവിതയ്ക്ക് ഒന്നാം സ്ഥാനം നേടിയ റോമി ബെന്നി, പ്രശസ്ത സാഹിത്യകാരന് യു.കെ.കുമാരനില്‍ നിന്ന് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്ക്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. നോവലിസ്റ്റ് കെ.ജി.രഘുനാഥ്, കവി മോഹനന് പുതിയോട്ടില്‍, പി.ഗംഗാധരന് നായര്‍ ആശംസകള്‍ നേര്‍ന്നു.
