സിവില്‍ സ്റ്റേഷന്‍ : ലോക തപാല്‍ ദിനത്തില്‍ സുഹൃത്തിന് എഴുതിയ കത്തുമായി മാതൃ ബന്ധു വിദ്യാശാല എല്‍ പി സ്‌കൂളിലെ കുട്ടികള്‍ സിവില്‍ സ്റ്റേഷന്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സന്ദര്‍ശനം നടത്തി.പോസ്റ്റ് മാസ്റ്റര്‍ ഹരീഷ് കുമാര്‍. ടി,ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റര്‍ ഷിഗീഷ് കുമാര്‍. സി. കെ,അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ സീന കെ,ലക്ഷ്മി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.കത്തുകള്‍ വരുന്നതും, സീല്‍ ചെയ്യുന്നതും ശേഷം സ്റ്റാമ്പ് ചെയ്യുന്നതുമായ കാര്യങ്ങള്‍ കുട്ടികള്‍ ചോദിച്ചറിഞ്ഞു. എച്ച്.എം. നിഷ ടീച്ചര്‍, അധ്യാപിക
ശ്രുതി വൈശാഖ്, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റയാന്‍ എന്നിവര്‍ സംസാരിച്ചു.ഓരോരുത്തരും കൂട്ടുകാര്‍ക്ക് എഴുതിയ കത്തുകള്‍ കുട്ടികളും കുട്ടികള്‍ക്ക് എഴുതിയ കത്തുകള്‍ ടീച്ചറും പോസ്റ്റ് ചെയ്തതിനു ശേഷമാണ് സ്‌കൂളിലേക്ക് മടങ്ങിയത്.
തപാല്‍ ദിനത്തില്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് കുട്ടികള്‍
