ലോകത്തിന് ഐക്യപ്പെടാന്‍ സാഹിത്യം മാത്രം പോംവഴി; കെ.പി.രാമനുണ്ണി

ലോകത്തിന് ഐക്യപ്പെടാന്‍ സാഹിത്യം മാത്രം പോംവഴി; കെ.പി.രാമനുണ്ണി

പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ലോകം ചില ഭരണാധികാരികളുടെ തിന്മകളാല്‍ ഭീഷണി നേരിടുമ്പോള്‍ മനുഷ്യരെ ഒന്നിപ്പിക്കാന്‍ സാഹിത്യത്തിന് മാത്രമേ സാധിക്കൂവെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് ഗാന്ധിഗൃഹത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപരത്വം ഇല്ലാതാക്കാനും, ഞാനും നീയും ഒന്നാണെന്ന് ഉദ്‌ഘോഷിക്കാനും സാഹിത്യത്തിന് മാത്രമേ സാധിക്കൂ. ഏത് ക്രൂരനായ മനുഷ്യനെയും കഥകള്‍ ആര്‍ദ്രമാക്കുമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയും, തെറ്റും നിര്‍ണ്ണയിക്കുന്ന കാലമാണ്. സാഹിത്യ രചനയ്ക്ക് ആത്മ സമര്‍പ്പണം വേണം. എന്നാല്‍ മനസ്സിനെയും, ശ്രദ്ധയേയും വഴിതിരിച്ചുവിടുന്ന പല ഘടകങ്ങളും ഇപ്പോഴുണ്ടാകുന്നത് സര്‍ഗ്ഗ വൈഭവത്തിന് പ്രതികൂലമാവരുത്.

എഴുത്ത് അക്ഷരം കൊണ്ടുള്ള ഉപകരണ സൃഷ്ടിയാണ്. എഴുത്തുകാര്‍ക്കുള്ള പരിശീലന കളരിയാണ് സാഹിത്യ ക്യാമ്പ്. എഴുത്തുകാര്‍ ഇത് ഉപയോഗപ്പെടുത്തണം.

ഇന്ത്യയില്‍ സാഹിത്യകാരന്മാര്‍ക്ക് വലിയ പരിഗണന ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇതില്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടി.. തിയറികൊണ്ടും, സിദ്ധാന്തം കൊണ്ടും സര്‍ഗ്ഗ രചനയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ഒഞ്ചിയം ഒരിയാന രചിച്ച ‘ആയിശയും, രാധയും’ പുസ്തകം കവി പി.കെ.ഗോപി, ടി.പി.റഷീദിന് നല്‍കി പ്രകാശനം ചെയ്തു. റൂബി പുസ്തക പരിചയം നടത്തി. പി.ആര്‍.നാഥന്‍, ഡോ.ഇ.പി.ജ്യോതി എന്നിവര്‍ ക്ലാസ്സെടുത്തു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ സ്വാഗതം പറഞ്ഞു.

 

 

 

ലോകത്തിന് ഐക്യപ്പെടാന്‍ സാഹിത്യം മാത്രം പോംവഴി; കെ.പി.രാമനുണ്ണി

Share

Leave a Reply

Your email address will not be published. Required fields are marked *