ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം:  ഐ.എന്‍.എല്‍ ദേശീയ കമ്മിറ്റി

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: ഐ.എന്‍.എല്‍ ദേശീയ കമ്മിറ്റി

കോഴിക്കോട്: ജനകീയ പ്രശ്‌നങ്ങള്‍ക്കും വിദ്യാര്‍ത്ഥിയുവജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും മറുപടി നല്‍കുന്നതിനുപകരം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) ദേശീയ കമ്മിറ്റി പ്രസ്താവിച്ചു.
വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ജനങ്ങളുടെയും ന്യായമായ ആവശ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്ന തിരിച്ചറിവില്‍, ജനങ്ങളുടെ പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന ആശങ്ക ശക്തമാണ്. ട്രെയിന്‍ സര്‍വീസുകളും മെട്രോ സ്റ്റേഷനുകളും അടച്ചിടുകയോ അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയോ ചെയ്ത് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധങ്ങളെ ഭയപ്പെടുന്ന ഭരണകൂടത്തിന്റെ ദൗര്‍ബല്യം തുറന്നുകാട്ടുന്നതുമാണ്.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും രോഗികളെയും ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുകയും അവരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളില്‍ ഐ.എന്‍.എല്‍ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും പൊതുഗതാഗത സംവിധാനങ്ങളുടെ സാധാരണ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയല്ല, ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ കേള്‍ക്കുകയും പരിഹരിക്കുകയുമാണ് ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിന്റെ കടമ.

 

 

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം:

ഐ.എന്‍.എല്‍ ദേശീയ കമ്മിറ്റി

Share

Leave a Reply

Your email address will not be published. Required fields are marked *