തിരു: വികസന പദ്ധതികളുടെ സൂതാര്യത ഉറപ്പ് വരുത്തുന്നതിന് ആസൂത്രിതമായ കാഴ്ച്ചപ്പാടുകള്‍ അനിവാര്യമാണെന്നു മേയര്‍ വി.വി രാജേഷ് അഭിപ്രായപ്പെട്ടു.കാലത്തിനനുസൃതമായി പുരോഗതിയുടെ പടവുകള്‍ തേടേണ്ടതുണ്ട്. പ്രവാസികളുടെ സഹായമില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ മുഖം ഊഹിച്ചെടുക്കേണ്ടതാണെന്നും മേയര്‍ അഭിപ്രായപ്പെട്ടു.
എന്‍.ആര്.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും പ്രവാസി പെന്ഷന് ഹോള്‍ഡേഴ്സ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണം പെരുമ സംഗമം – 2026 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേയര്‍. ദേശീയ ചെയര്മാന് പ്രവാസിബന്ധുഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ശശി ആര്.നായര്‍, ഷാജി എ.ആര്, കോശി അലക്സാണ്ടര്‍, എം നജീബ്, കടയ്ക്കല്‍ രമേഷ്, ആവിക്കര സത്താര്‍, പുഞ്ചക്കരി വി ഉണ്ണി, മുന്‍ കൗണ്‍സിലര്‍ ബി.വിജയലക്ഷ്മി, ബി.പി. മോഹന്‍ദാസ്, സത്ക്കര്മ ബഷീര്‍, കണ്ണൂര്‍ ഡോ.എ.സലാം, വെഞ്ഞാറമൂട് എം.എ.റഹ്മാന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
യുവ ഗായിക ഐശ്വര്യ എം.നായര്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും വിഴിഞ്ഞം ഇസ്മയില്‍ നേതൃത്വം നല്കിയ ഗാനമേളയും അരങ്ങേറി.
ആസൂത്രിതമായ കാഴ്ച്ചപ്പാടുകള്‍
വികസനത്തിനു വേണം; മേയര്‍ വി.വി. രാജേഷ്
