ജില്ലയില്‍ ”തദ്ദേശ പൂക്കള ”മത്സരത്തിന് അരങ്ങൊരുങ്ങി; പ്രൊമോഷന്‍ തീം ബാനര്‍ പ്രകാശനം ചെയ്തു

ജില്ലയില്‍ ”തദ്ദേശ പൂക്കള ”മത്സരത്തിന് അരങ്ങൊരുങ്ങി; പ്രൊമോഷന്‍ തീം ബാനര്‍ പ്രകാശനം ചെയ്തു

കോഴിക്കോട് : ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടി ജില്ലാ ഭരണകൂടത്തിന്റെയും ഡിടിപിസി യുടെയും നേതൃത്വത്തിലുള്ള തദ്ദേശ പൂക്കള മത്സരം വിജയിപ്പിക്കുന്നതിന് ജില്ലാ തലത്തില്‍ ടീം ലീഡര്‍മാരുടെ യോഗം കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന പൂക്കള മത്സരത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന തദ്ദേശ സ്ഥാപനങ്ങളെയാണ് ജില്ലാ തലത്തിലെ മത്സരത്തിലേക്ക് തിരഞ്ഞെടുക്കുക. ജില്ലതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പൂക്കളം ഡിടിപിസി ചുമതലപ്പെടുത്തുന്ന ജഡ്ജസുമാര്‍ നേരിട്ട് പരിശോധന നടത്തുന്നതാണ്. 22-ാം തിയ്യതി രാവിലെ 9 മണി മുതല്‍ 12 മണി വരെയാണ് മത്സരം നടക്കുക. ജില്ലാ തലത്തില്‍ ഏറ്റവും മികച്ച പൂക്കളത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 50,000/ രൂപയും മൂന്നാം സ്ഥാനത്തിന് 25,000/ രൂപയുമാണ് സമ്മാനം. തദ്ദേശ സ്ഥാപനങ്ങളിലെ ടീം ലീഡര്‍മാരുടെ യോഗം അസിസ്റ്റന്റ് കളക്ടര്‍ മാളവിക. ജി. നായര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍ കെ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ഡിടിപിസി പൂക്കള മത്സരം സംഘടാക സമിതി ചെയര്‍മാന്‍ യു വി. ദിനേശ് മണി പൂക്കള മത്സരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. തദ്ദേശ പൂക്കള മത്സരത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട തീം ബാനര്‍ യോഗത്തില്‍ വെച്ച് അസിസ്റ്റന്റ് കളക്ടര്‍ പ്രകാശനം ചെയ്തു. മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും മതേതരത്വം നിലനിര്‍ത്തുന്നതിനും ലഹരിക്കെതിരെയുമാണ് തദ്ദേശ പൂക്കള മത്സരം സംഘടിപ്പിക്കുന്നത്. ഡിടിപിസി പ്രതിനിധി നിഖില്‍, പരിപാടിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍ നൊച്ചിയില്‍ സ്വാഗതവും തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട് വനിത എംപവര്‍മെന്റ് ഓഫീസര്‍ രജിത. കെ നന്ദിയും പറഞ്ഞു.

 

ജില്ലയില്‍ ”തദ്ദേശ പൂക്കള ”മത്സരത്തിന് അരങ്ങൊരുങ്ങി;
പ്രൊമോഷന്‍ തീം ബാനര്‍ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *