കോഴിക്കോട്: പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ 2026 ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെട്ടതാണ്. അതുകൊണ്ട് ഇൗ ബില്‍ ഉപേക്ഷിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തയാറാകണമെന്ന് ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. മതപരവും ഭാഷാപരവുമായ സ്ഥാപനങ്ങള്‍ നടത്താന്‍ മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇൗ അവകാശങ്ങളെ ഹനിക്കുന്നതാണ് ഈ ബില്‍.
ഇപ്പോള്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ട ഇൗ ബില്‍ ഉപേക്ഷിക്കാന്‍ ഗവണ്മെന്റ് തയ്യാറാകണമെന്നും ഖാസി ഫൗണ്ടേഷന് ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.യോഗത്തില്‍ ചെയര്മാന് ഡോ.കെ.കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു.
ഖാസി ഫൗണ്ടേഷന്റെ ഭാരവാഹികളായി ഡോ.കെ.കുഞ്ഞാലി (ചെയര്മാന്) സി.പി. മാമുക്കോയ,ആര്. ജയന്ത് കുമാര്‍ (വൈസ് ചെയര്മാന്മാര്) കെ. വി.ഇസ്ഹാഖ് (ജനറല്‍ സെക്രട്ടറി) പി.കെ.മൊയ്തീന് കോയ, അബ്ദുല്‍ ഹമീദ്.കെ.വി (സെക്രട്ടറിമാര്‍) എം.വി.റംസി ഇസ്മായില്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ.വി.പി. റഷീദ് റിട്ടേണിങ്ങ് ഓഫീസറായിരുന്നു. കെ.മൊയ്തീന് കോയ,എം.വി. മുഹമ്മദലി,പി.ടി.ആസാദ്,ഇ.വി.ഫിറോസ്, സി.പി.മാമുക്കോയ, എം.അബ്ദുല്‍ ഗഫൂര്‍, സി.പി.ഇഖ്ബാല്‍, ശബീറലി എന്നിവര്‍ സംസാരിച്ചു. എം.വി. റംസി ഇസ്മായില്‍ സ്വാഗതവും കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
വിദേശ സംഭാവനാ നിയന്ത്രണ ബില്‍ ഉപേക്ഷിക്കണം
