തൃശൂര്‍: കുട്ടികള്‍ക്കു വേണ്ടിയുള്ള സാഹിത്യമെഴുത്ത് അതീവ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണെന്ന് കവി കെ. ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. മലയാളത്തില്‍ മികച്ച ബാലസാഹിത്യങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും തിന്മക്കെതിരായ സാംസ്കാരിക യുദ്ധം കുട്ടികളുടെ മനസ്സിലേക്ക് പകരാന്‍ അവയ്ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച ബാല സാഹിത്യങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കണമെന്നും കെ.ജി.എസ് പറഞ്ഞു.തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ കേരള ബാലസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ സമ്മാനിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം.കേരള ബാലസാഹിത്യ അക്കാദമി രക്ഷാധികാരി ഡോ. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
പുഴുവായിരുന്നു ഞാന്‍ എന്ന കൃതിക്ക് കെ. സച്ചിദാനന്ദന് പി.ഐ. ശങ്കരനാരായണന് സ്മാരക ബാലസാഹിത്യ പുരസ്കാരവും ‘മിസാറു’വിലൂടെ സന്തോഷ് ഏച്ചിക്കാനം ഉല്ലല ബാബു സ്മാരക ബാലസാഹിത്യ പുരസ്കാരവും ‘പഴമൊഴി പുതുമ’ യിലൂടെ ശ്രീജിത്ത് പെരുന്തച്ചന് കെ.വി. രാമനാഥന് മാസ്റ്റര്‍ സ്മാരക ബാലസാഹിത്യ പുരസ്കാരവും ഏറ്റുവാങ്ങി.
മറ്റു പുരസ്കാരങ്ങള്‍: എം.ആര്. പ്രദീപ് (പുനരാഖ്യാനം-1000 ഈസോപ്പ് കഥകള്‍), റാണി പി.കെ. (ബാലനോവല്‍-ഒരു തലയും ഒരായിരം ചിന്തകളും), കണ്ണനുണ്ണി (ബാലകഥ-ഹീറോ ഡാഡിയും കുഞ്ഞന്‍ ബ്രോയും), ടി.വി. ഹരികുമാര്‍ (കഥച്ചെപ്പ്), മിഥുന സജിന്‍ (ബാലകവിത-ചോണനുറുമ്പും തേന്‍വരിക്കയും), എന്‍.എന്‍. സുരേന്ദ്രന്
(ബാലകവിത-നാമൊന്ന്), ജയശ്രീ പള്ളിക്കല്‍ (ബാലനാടകം-അഭിരാമിന്റെ അച്ഛന്), വരദ ആര്.പി. (ബാലപ്രതിഭ പുരസ്കാരം-ഊഞ്ഞാലുകുട്ടീടെ ഉമ്മിണിക്കാര്യങ്ങള്‍), ഡോ. അരുണ്‍ ഡി.ഐ. (ബാല ശാസ്ത്ര സാഹിത്യ പുരസ്കാരം-ചന്ദ്രന്റെ കഥ)
വിവിധ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്ക് സച്ചിദാനന്ദനും സന്തോഷ് ഏച്ചിക്കാനവും സമ്മാനങ്ങള്‍ വിതരണം ചെയ്തു.ലോകത്തെയും ഇന്ത്യയിലെയും പ്രഗദ്ഭരായ മിക്ക എഴുത്തുകാരും മികച്ച ബാലസാഹിത്യങ്ങള്‍ എഴുതിയവരാണെന്ന് കെ. സച്ചിദാനന്ദന് ചൂണ്ടിക്കാട്ടി. വലിയ എഴുത്തുകാരുടെ ഉള്‍പ്പെടെ ഉത്തരവാദിത്തമാണ് അതെന്ന് അദ്ദേഹം പറഞ്ഞു. മലയാള ബാലസാഹിത്യം കാലത്തിന്റെയും കുട്ടികളുടെയും വളര്‍ച്ചയ്ക്കൊപ്പം വികസിക്കേണ്ടതുണ്ടെന്ന് സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധി സര്‍വകലാശാല സംസ്കാര ജോയിന്റ് സെക്രട്ടറി ടി. രാധാകൃഷ്ണന്, ശ്രീജിത്ത് പെരുന്തച്ചന്, എം. കുഞ്ഞാപ്പ, റാണി പി.കെ ഹാജറ കെ.എം എന്നിവര്‍ സംസാരിച്ചു.
അക്കാദമി സെക്രട്ടറി ഉണ്ണി അമ്മയമ്പലം സാഗതവും പ്രസിഡന്റ് റെജി മലയാപ്പുഴ നന്ദിയും പറഞ്ഞു.
