കോഴിക്കോട്: യുഎഇയിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ ‘നിഷ്ക’ കോഴിക്കോട് ആദ്യ ഷോറൂം തുറന്നുകൊണ്ട് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ വിജയകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും നേടിയെടുത്ത നിഷ്ക ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്.കോഴിക്കോട് ആദ്യ ഷോറൂം ആരംഭിച്ചതിന് പിന്നാലെ, തലശ്ശേരിയിലും ബെംഗളൂരുവിലും പുതിയ ഷോറൂമുകള്‍ തുറന്നുകൊണ്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നിഷ്ക പദ്ധതിയിടുന്നു. 2040-ഓടെ വിവിധ രാജ്യങ്ങളിലായി 100 ഷോറൂമുകളുള്ള, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു ജ്വല്ലറി ശൃംഖലയായി മാറാനുള്ള ബൃഹത്തായ ലക്ഷ്യവും ബ്രാന്‍ഡ് പ്രഖ്യാപിച്ചു.ഓഗസ്റ്റ് 7-ന് കോഴിക്കോട് വെച്ച് ബ്രാന്‍ഡിന്റെ ഉദ്ഘാടന ചടങ്ങ് നടന്നു.
മാവൂര്‍ റോഡില്‍ ‘നിഷ്ക മൊമെന്റസ് ജ്വല്ലറി’യുടെ ആദ്യ ഇന്ത്യന്‍ ഷോറൂമിന്റെ ഉദ്ഘാടനം 29-ന് വൈകിട്ട് 4 മണിക്ക് നിഷ്ക കോംപ്ലക്സില്‍ ബ്രാന്റ് അംബാസിഡര്‍ തമന്ന ഭാട്ടിയ നിര്‍വ്വഹിക്കുമെന്ന് ചെയര്മ്ാന് നിഷിന് തസ്ലിം സി.എം ഉം മാനേജിംഗ് ഡയറക്ടര്‍ റിസ്വാന് ഷിറാസ് സി.എം ഉം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലേക്കുള്ള ബ്രാന്‍ഡിന്റെ വിപുലീകരണത്തിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ഇത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജ്വല്ലറി ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ഷോറൂമില്‍ സ്വര്‍ണം, വജ്രം, മറ്റ് പ്രീമിയം ആഭരണങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും ഉണ്ട്.
പുതിയത് സ്വീകരിക്കുക എന്നത് കോഴിക്കോടിന്റെ പ്രത്യേകതയാണ് മലബാറിലെ വിവാഹ വേദികളില്‍ നിഷ്കയുടെ പുത്തന്‍ ആഭരണങ്ങള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ക്യാരക്ടര്‍ വിളിച്ചോതുന്ന കലക്ഷന്‍, ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരം, പണിക്കൂലിയില്‍ വന്‍ കിഴിവ്, വിവാഹ പര്‍ച്ചേസുകള്‍ക്ക് !രുലക്ഷം രൂപയുടെ ഹണിമൂണ്‍ പാക്കേജ് എന്നിവ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. വിവിധ ഓഫറുകള്‍ ഒരു മാസം നീണ്ടു നില്ക്കും.
പ്രവര്‍ത്തന മുന്നേറ്റവുമായി നിഷ്ക മൊമന്റസ് ജ്വല്ലറി കോഴിക്കോട്ടും
