കോഴിക്കോട് : കോഴിക്കോട് കോര്പ്പറേഷന് കിണാശ്ശേരി വാര്‍ഡ് 34 റെസിഡന്റ്സ് കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റെസിഡന്റ്സ് അസോസിയേഷന് ശാക്തീകരണ ശില്പശാലയും ഓപ്പറേഷന് തൂഫാന് ലഹരി വിരുദ്ധ ക്യാമ്പയിനും അഡ്വ വി കെ ഫൈസല്‍ ബാബു എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്മാന് വാര്‍ഡ് കൗണ്‍സിലര്‍ സക്കീര്‍ കിണാശ്ശേരി അധ്യക്ഷത വഹിച്ചു. റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ സി രാധാകൃഷ്ണന് പ്രാദേശിക ഭരണത്തില്‍ റെസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു. കണ്‍വീനര്‍ എം കെ ബീരാന്, പി ഭാര്ഗവന് മാസ്റ്റര്‍, വൈസ് ചെയര്മാന് കെ സുധാകരന്, ജോയിന്റ് കണ്‍വീനര്‍ നവാസ് പട്ടോത്ത്, ട്രഷറര്‍ സി പി മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാര്‍ഡ് റെസിഡന്റ്സ് അസോസിയേഷന് ശാക്തീകരണ
ശില്പശാലയും ഓപ്പറേഷന് തൂഫാന് ക്യാമ്പയിന് ഉദ്ഘാടനവും
