ജ്യോതിഷത്തോട് യൂണിവേഴ്‌സിറ്റിക്ക് ചിറ്റമ്മ നയം; പണിക്കര്‍ സര്‍വീസ് സൊസൈറ്റി

ജ്യോതിഷത്തോട് യൂണിവേഴ്‌സിറ്റിക്ക് ചിറ്റമ്മ നയം; പണിക്കര്‍ സര്‍വീസ് സൊസൈറ്റി

കോഴിക്കോട്: നിലവില്‍ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ പാഠ്യവിഷയമായ ജ്യോതിഷം, കാലിക്കറ്റ് സര്‍വകലാശാലയുടെ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ബിരുദ സ്റ്റിയറിംഗ് കമ്മിറ്റി തളളിയത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പണിക്കര്‍ സര്‍വീസ് സൊസൈറ്റി മുഖ്യമന്ത്രി, ഗവര്‍ണര്‍, വൈസ് ചാന്‍സിലര്‍ അടക്കമുളളവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
ബിരുദ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനം തീര്‍ത്തും നിരാശാജനകമാണെന്നും പുന:പരിശോധിക്കണമെന്ന ആവശ്യത്തിന്മേല്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി കെ മുരളീധരന്‍ പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജ്യോതിഷത്തെ അന്ധവിശ്വാസമെന്ന് ചാപ്പകുത്തി അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നവരുടെ കുടിലബുദ്ധി തിരിച്ചറിയേണ്ടതുണ്ട്. ഭാരതീയ പാരമ്പര്യ വിജ്ഞാന ശാഖയുടെ വിശുദ്ധിയും കരുത്തും അക്കാദമിക് തലത്തില്‍ പഠിക്കാനുള്ള അവസരം ഒരുക്കുകയെന്നത് അധികൃതരുടെ കടമയാണ്.

ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, തമിഴ്‌നാട് മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളിലടക്കം ജ്യോതിഷം ബിരുദ – ബിരുദാനന്തര – ഗവേഷണ തലങ്ങളില്‍ പാഠ്യവിഷയമാണ്. ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ജ്യോതിഷം പാഠ്യവിഷയമാക്കണമെന്ന് ആവശ്യപ്പെട്ട് പണിക്കര്‍ സര്‍വീസ് സൊസൈറ്റി, കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ കമ്മിറ്റിക്ക് നിവേദനം നല്‍കിയത്. തുടര്‍ന്ന് നിവേദനം പരിഗണിച്ച കാലിക്കറ്റ് സര്‍വകലാശാല ബിരുദ സ്റ്റിയറിംഗ് കമ്മിറ്റി കൃത്യമായ വിശദീകരണം കൂടാതെ തള്ളുകയായിരുന്നു. സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനം പുന:പരിശോധിച്ച് ജ്യോതിഷം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ടാണ് അധികാരികള്‍ക്ക് വീണ്ടും നിവേദനം നല്‍കിയതതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ജ്യോതിഷ പഠനം നിര്‍ബന്ധമാക്കണമെന്നല്ല, പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കണമെന്നാണ് സൊസൈറ്റി ആവശ്യപ്പെടുന്നത്.
വൈദേശിക ഇടപെടല്‍ ഒട്ടുമില്ലാതെ തികച്ചും ഭാരതീയ ആചാര്യന്‍മാരാല്‍ ചിട്ടപ്പെടുത്തിയ ഗണിതത്തിലൂന്നിയ ജ്യോതിഷം പുതു തലമുറയിലേക്ക് പകരുന്നതിനും കൂടുതല്‍ ഗവേഷണ സാധ്യതകള്‍ തേടുന്നതിനും യൂണിവേഴ്‌സിറ്റി തല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.ഇ.എം.രാജാമണി, എം.വി.വിജീഷ് പണിക്കര്‍, അനില്‍ പണിക്കര്‍, ടി.കെ.വിദ്യാധരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

 

 

ജ്യോതിഷത്തോട് യൂണിവേഴ്‌സിറ്റിക്ക് ചിറ്റമ്മ നയം; പണിക്കര്‍ സര്‍വീസ് സൊസൈറ്റി

 

Share

Leave a Reply

Your email address will not be published. Required fields are marked *