കര്‍ക്കിടകമായല്ലോ, ആരോഗ്യം ശ്രദ്ധിക്കാം; ആയൂര്‍വ്വേദ ഹെല്‍ത്ത് പാക്കേജുമായി  തേങ്ങാപറമ്പത്ത് വെല്‍നസ്സ് റിട്രീറ്റ് സെന്റര്‍

കര്‍ക്കിടകമായല്ലോ, ആരോഗ്യം ശ്രദ്ധിക്കാം; ആയൂര്‍വ്വേദ ഹെല്‍ത്ത് പാക്കേജുമായി തേങ്ങാപറമ്പത്ത് വെല്‍നസ്സ് റിട്രീറ്റ് സെന്റര്‍

കോഴിക്കോട്: കര്‍ക്കിടക മാസം ആരോഗ്യ പരിപാലനത്തിന്റെ മാസം കൂടിയാണ്. അതിനായി മികച്ച ചികിത്‌സാ സൗകര്യം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ കക്കോടിയിലെ ബദിരൂരിലുള്ള തേങ്ങാപറമ്പത്ത് വെല്‍നസ്സ് റിട്രീറ്റ് സെന്റര്‍. ജില്ലയില്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ഗ്രാമമാണ് ബദീര്‍ മക്കട. അകലാപുഴയുടെ തീരത്ത് പുഴയിലേക്ക് അഭിമുഖമായാണ് തേങ്ങാപറമ്പത്ത് റിട്രീറ്റ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ആറ് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന റിട്രീറ്റ് സെന്ററിനോട് ചേര്‍ന്നാണ് ആധുനിക രീതിയില്‍ 6 മാസം മുന്‍പ് പഞ്ചകര്‍മ്മ സെന്റര്‍ ആരംഭിച്ചത്. ആയൂര്‍വ്വേദത്തില്‍ ബിരുദ-ബിരുദാനന്തര യോഗ്യതയുള്ള ഡോക്ടര്‍, 12 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള തെറാപ്പിസ്റ്റ്, വിദഗ്ധരായ ശുശ്രൂഷകര്‍ എന്നിവ പഞ്ചകര്‍മ്മ സെന്ററിന്റെ പ്രത്യേകതയാണ്.

അഭ്യംഗം, മുഖ അഭ്യംഗം, കിഴി, ഇലക്കിഴി, പൊടിക്കിഴി, നാരങ്ങകിഴി, സ്വേദനം, രാസ്‌നാദി തളം, ധൂമപാനം എന്നിത്യാദി ചികിത്സകളാണ് പഞ്ചകര്‍മ്മ സെന്ററിലൂടെ ലഭ്യമാവുന്നത്. കോഴിക്കോട് ജില്ലയിലെ ഹോംസ്‌റ്റേകളുടെ ഓര്‍ഗനൈസേഷനായ കേരള ഹാറ്റ്‌സിന്റെ ജില്ലാ ജന.സെക്രട്ടറിയായ രാജന്‍ തേങ്ങാ പറമ്പത്താണ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍. ഹോംസ്‌റ്റേയില്‍ മികച്ച താമസവും, ഹോംലിഫുഡും ലഭ്യമാണ്. ബുക്കിംഗിന് 6238353067,9349220050.

 

മാര്‍ക്കറ്റിംഗ് ഫീച്ചര്‍

 

 

കര്‍ക്കിടകമായല്ലോ, ആരോഗ്യം ശ്രദ്ധിക്കാം;
ആയൂര്‍വ്വേദ ഹെല്‍ത്ത് പാക്കേജുമായി
തേങ്ങാപറമ്പത്ത് വെല്‍നസ്സ് റിട്രീറ്റ് സെന്റര്‍

Share

Leave a Reply

Your email address will not be published. Required fields are marked *