കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്ദിര്‍ പ്രക്ഷോഭം; വേക്ക് അപ് കേരളം നിരാഹാര സദസ്സ് 18ന്

കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്ദിര്‍ പ്രക്ഷോഭം; വേക്ക് അപ് കേരളം നിരാഹാര സദസ്സ് 18ന്

കോഴിക്കോട്: നീറ്റ് പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെയും, രാജ്യത്തെ യുവജനങ്ങളും പൊതു സമൂഹവും ബിജെപി സര്‍ക്കാരിനാല്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കുമെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചു ദിവസമായി ഡല്‍ഹി ജന്തര്‍ മന്ദിറില്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ കവി കെ.സച്ചിദാനന്ദന്‍ നേതൃത്വം കൊടുക്കുന്ന വേക്ക് അപ് കേരളത്തിന്റെ ആഭിമുഖ്യത്തില്‍ 18ന് ശനിയാഴ്ച കോഴിക്കോട് ആര്‍ട് ഗാലറി പരിസരത്ത് ഏകദിന നിരാഹാര സദസ്സ് നടക്കുമെന്ന് ഡോ.ഖദീജ മുംതസ്സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നീറ്റുള്‍പ്പെടെയുള്ള അഖിലേന്ത്യ മത്സര പരീക്ഷകളുടെ നടത്തിപ്പിലെ ക്രമക്കേടും,
10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് ഭരണത്തിന്റെ ഫലമായി ഇന്ത്യയിലെ യുവാക്കള്‍ എത്രമാത്രം പൊറുതിമുട്ടി എന്നതിന്റെ പ്രതിഫലനമാണ് വളര്‍ന്നു വരുന്ന യുവജന പ്രക്ഷോഭം. ജന്തര്‍ മന്ദിര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഗ്‌സാസെ അവാര്‍ഡ് ജേതാവും, ജനാധിപത്യ പോരാളിയുമായ സോനംവാങ്ചുക്ക് നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്. രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായതും, ജനാധിപത്യ വിരുദ്ധവുമായതും, മത സൗഹാര്‍ദ്ദം തകര്‍ക്കുന്നതുമായ നടപടികള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ പോരായ്മയുണ്ട്. വേക് അപ് കേരളയുടെ നേതൃത്വത്തില്‍ 18ന് സംസ്ഥാന വ്യാപകമായി ഇത്തരം സദസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വിജയരാഘവന്‍ ചേലിയ, മൊയ്തു കണ്ണങ്കോടന്‍ , ഹംസ മേലടി, ആമിന സഹീര്‍ എന്നിവരും പങ്കെടുത്തു.

 

കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്ദിര്‍ പ്രക്ഷോഭം;
വേക്ക് അപ് കേരളം നിരാഹാര സദസ്സ് 18ന്

Share

Leave a Reply

Your email address will not be published. Required fields are marked *