കോഴിക്കോട്: സൗഹൃദത്തിന്റെ നിറങ്ങളെല്ലാം ചാലിച്ച് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ 1996-1998 ബാച്ച് പ്രീ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാമ്പസില്‍ ഒത്തുചേര്‍ന്നു. ‘ഓട്ടോഗ്രാഫ് ’96’ എന്ന പേരില്‍ നടന്ന പുനസമാഗമത്തിന്റെ ഉദ്ഘാടനം കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറും കോളജിന്റെ മുന്‍ പ്രിന്‍സിപ്പലുമായ ഡോ. എസ് ജയശ്രീ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ലഫ്. കേണല്‍ വിപിന്‍നാഥ് . പി (റിട്ട.) അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പലിന്റെ പ്രതിനിധി പി. ഷൈനി, ബാച്ച് പ്രതിനിധികളായ സി.കെ. ജംഷീദ്, കെ. അനൂപ് , സംഗീത ഹരീഷ്, കെ. കണ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
തുടര്‍ന്ന് പരിചയം പുതുക്കല്‍, റീല്‍സ് ഓഫ് മെമ്മറീസ് പ്രദര്‍ശനം, ക്ലാസ് ഫോട്ടോ സെഷന്‍, വിട പറഞ്ഞ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമുള്ള സ്മരണാഞ്ജലി, കാമ്പസ് വിസിറ്റ് എന്നിവ നടന്നു. ബാച്ച് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ടി. സുമേഷ്, എം ബിജി , കെ. ബിന്ദു, വി .സി . പ്രശാന്ത്, ടി.വി. ജോഷി, ഡോ. രമീള ദേവി, വിവിധ ക്ലാസ് കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സൗഹൃദം കൈയ്യൊപ്പിട്ട ഓട്ടോഗ്രാഫ് ‘ 96
