പ്രോവിഡന്‍സ് വിമന്‍സ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് 17 ന് തുടക്കം

പ്രോവിഡന്‍സ് വിമന്‍സ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് 17 ന് തുടക്കം

കോഴിക്കോട്: വനിതാവിദ്യാഭ്യാസരംഗത്ത് മലബാറിന്റെ സാമൂഹ്യ-സാംസ്‌കാരിക നവോത്ഥാനത്തിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ മലബാറിലെ ആദ്യത്തെ വനിത കോളേജായ പ്രോവിഡന്‍സ് വിമന്‍സ് കോളേജ് (ഓട്ടോണമസ്) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് 17 ന് തുടക്കം കുറിക്കും. പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും സ്വയംഭരണ നേട്ടത്തിന് ശേഷമുള്ള ആദ്യത്തെ ബിരുദദാനചടങ്ങും 17ന് രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ നിര്‍വഹിക്കും.ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, എം കെ രാഘവന്‍ എം .പി, അഡ്വ. കെ ജയന്ത് എം എല്‍ എ, ജില്ലാ കളക്ട്ടര്‍ മാധവിക്കൂട്ടി എം.എസ് ഐ എ എസ്, വാര്‍ഡ് കൗണ്‍സിലര്‍ ഹരീഷ് പൊറ്റങ്ങാടി, പി ടി എ വൈസ് പ്രസിഡന്റ് പി.കെ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ അഷ്മിതയും, ഓട്ടോണമസ് ഡയറക്ടര്‍ ബിന്ദു അമാട്ടും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യകാലത്ത് 67 കുട്ടികളുമായി തുടങ്ങിയ കോളേജ്, പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഇരുപത് ബിരുദകോഴ്സുകളും ആറ് ബിരുദാനന്തര ബിരുദ ആറ് കോഴ്സുകളും ഗവേഷണകേന്ദ്രങ്ങളുമായി ഇന്ന് 2300 ലധികം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന മികച്ച അക്കാദമിക കേന്ദ്രമാണ്. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 പ്ലാറ്റിനം ജൂബിലി സ്‌കോളര്‍ഷിപ്പുകളും സാമ്പത്തികമായി അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥിനിക്കുള്ള ഭവനനിര്‍മാണവും നിര്‍വഹിക്കുന്നുണ്ട്.

ദേശീയ മൂല്യനിര്‍ണയ കൗണ്‍സിലിന്റെ (NACC) ഏറ്റവും ഉയര്‍ന്ന ഗ്രേഡും കേരള ഗവണ്‍മെന്റിന്റെ Excellentia 25 അവാര്‍ഡും DBT STAR കോളേജ് അംഗീകാരവും DST CURIE SCHEME, EXCELLENCE അവാര്‍ഡ് തുടങ്ങി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ കോളേജ് 2013 മുതല്‍ പൂന IUCAA സെന്റര്‍ ആയും പ്രവര്‍ത്തിക്കുന്നുണ്ട്. അക്കാദമിക മികവിനൊപ്പം ഗവേഷണം, കായികരംഗം, എന്‍ എസ് എസ്. എന്‍ സി സി . UBA തുടങ്ങി എല്ലാ മേഖലകളിലും മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. ദേശീയ നിലവാരത്തിലുള്ള സ്‌പോര്‍ട്സ് അക്കാദമി, 42,800 ചതുരശ്ര അടി വിസ്താരവും 65,000ത്തിലധികം പുസ്തകങ്ങളും ഇ ജേര്‍ണലുകളുമുള്ള വിശാലമായ ലൈബ്രറി സമുച്ചയവും കോളേജിനുണ്ട്. മാലിന്യരഹിത കലാലയപുരസ്‌കാരം, എന്‍ എസ് എസ് ‘മികച്ച സ്‌നേഹാരാമം’ സംസ്ഥാന അവാര്‍ഡ്, സംസ്ഥാന എന്‍ എസ് എസ് ഫ്‌ലാഗ്ഷിപ്പ് പദ്ധതി ‘മാനസഗ്രാമം’ അവാര്‍ഡ്, മികച്ച എന്‍ എസ് എസ് വോളണ്ടിയര്‍ സംസ്ഥാന അവാര്‍ഡ് (അമൃത കൃഷ്ണ), സഹചാരി പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ കോളേജിന് ലഭിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാഫ് വൈസ് പ്രസിഡണ്ട് ഡോ.പ്രിയദര്‍ശിനിയും ലൈബ്രേറിയന്‍ ഡോ.പ്രശാന്തും പങ്കെടുത്തു.

 

 

 

പ്രോവിഡന്‍സ് വിമന്‍സ് കോളേജ്
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് 17 ന് തുടക്കം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *