മുത്തഖി അവാര്‍ഡ് രാഹുല്‍ ഈശ്വറിന്
കോഴിക്കോട്: ചേകന്നൂര്‍ മൗലവി അനുസ്മരണവും, മത ഭീകരതാ വിരുദ്ധ ദിനാചരണവും, മുത്തഖി അവാര്‍ഡ് സമര്‍പ്പണവും 29ന് (ബുധന്‍) വൈകിട്ട് 3 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ മുത്തഖി അവാര്‍ഡ് രാഹുല്‍ ഈശ്വറിന് മുസ്തഫ മൗലവി സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന മുത്തഖി അവാര്‍ഡ് ,അവാര്‍ഡ് ജേതാവ് ടി.പി.ചന്ദ്ര ശേഖരന് മരണാന്തര ബഹുമതിയായി സമ്മാനിക്കും. ആര്.എം.പി.നേതാവ് കെ.എസ്.ഹരിഹരന് അവാര്‍ഡ് ഏറ്റുവാങ്ങും. 25,000 രൂപയും, പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പരിപാടിയില്‍ എം.എന്‍.കാരശ്ശേരി, ചേകന്നൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡണ്ട് ഡോ.എം.അബ്ദുല്‍ ജലീല്‍, ജാഫര്‍ അത്തോളി, സലാം പറവണ്ണ എന്നിവര്‍ പങ്കെടുത്തു.
