മന്ത്രി കെ.എം.ഷാജിക്ക് നിവേദനം നല്‍കി

മന്ത്രി കെ.എം.ഷാജിക്ക് നിവേദനം നല്‍കി

കോഴിക്കോട്: കെട്ടിട ഉടമകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബില്‍ഡിംങ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജിക്ക് നിവേദനം നല്‍കി. വാണിജ്യ-വ്യവസായ-വിദ്യാഭ്യാസ മേഖലകളുടെ വളര്‍ച്ചക്ക് അനിവാര്യമായ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ സൗകര്യങ്ങളൊരുക്കുന്ന കെട്ടിട ഉടമകളെ അശാസ്ത്രീയമായ നികുതി നിര്‍ണയത്തിലൂടെയും, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസിലൂടെയും ബുദ്ധിമുട്ടിച്ച കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു. കോവിഡാനന്തരം ബില്‍ഡിംങ് മേഖലയിലുണ്ടായ മാന്ദ്യം ഈ മേഖലയെയും ബാധിച്ചിട്ടുണ്ട്. അന്യായവും, അശാസ്ത്രീയവുമായ കെട്ടിട നികുതിയും, അതിന്റെ തുടര്‍ച്ചയായി എല്ലാ വര്‍ഷവും 5% നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ 5% നികുതി വര്‍ദ്ധന എന്ന നയം നടപ്പിലാക്കുക, ബില്‍ഡിംഗുകളുടെ സംരക്ഷണത്തിന് മേല്‍കൂര സ്ഥാപിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുണ്ടാവുന്ന പീഡനങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക, കെട്ടിട നിര്‍മ്മാണത്തിന് ശേഷം കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ മേഖലയില്‍ നടപ്പിലാക്കിയ അശാസ്ത്രീയ നടപടികള്‍ പുനഃപരിശോധിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.എം.നജീബ്, സെക്രട്ടറി എ.കെ.മുഹമ്മദലി, ട്രഷറര്‍ സൈതലവി ഹാജി, െൈവസ്.പ്രസിഡണ്ട് കെ.കെ.ഷൗക്കത്ത് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.

 

 

മന്ത്രി കെ.എം.ഷാജിക്ക് നിവേദനം നല്‍കി

Share

Leave a Reply

Your email address will not be published. Required fields are marked *