താരലേലം ജൂലൈ 5-ന്
കോഴിക്കോട്: ലോകമെമ്പാടും ഫുട്‌ബോള്‍ ആവേശം അലയടിക്കുന്ന വേളയില്‍, ഫുട്‌ബോള്‍ പ്രേമികളുടെ നഗരമായ കോഴിക്കോട് മറ്റൊരു ആവേശകരമായ ഫുട്‌ബോള്‍ മാമാങ്കത്തിന് ഒരുങ്ങുന്നു. തെക്കേപ്പുറം പ്രവാസി ഫുട്‌ബോള്‍ അസോസിയേഷന്‍ (ടെഫ) സംഘടിപ്പിക്കുന്ന എലിസ്റ്റോ ടെഫ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 23 മുതല്‍ 27 വരെ ചെറുവണ്ണൂരിലെ അഡ്രസ് ടര്‍ഫ് ഗ്രൗണ്ടില്‍ നടക്കും.
ടൂര്‍ണമെന്റിന്റെ മുന്നോടിയായി താരലേലം ജൂലൈ 5-ന് (ഞായറാഴ്ച) രാവിലെ 10 മണിക്ക് കോഴിക്കോട് മലബാര്‍ ചേംബര്‍ ഹാളില്‍ നടക്കും. 12 ക്ലബുകളില്‍ നിന്നുള്ള 120 ഓളം പ്രമുഖ താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കും.
പരിപാടി അഡ്വ. കെ. ജയന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എലിസ്റ്റോ ചെയര്‍മാന്‍ സഹദ് ബംഗള മുഖ്യാതിഥിയായിരിക്കും.ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി.പി.എം. ജിഷാന്‍, മെറാള്‍ഡ് ജ്വല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുള്‍ ജലീല്‍ ഇടത്തില്‍, സാല്‍പ്പിഡോ എം.ഡി. നാസിം ബക്കര്‍, കെ.ഡി.എഫ്.എ സെക്രട്ടറി സജേഷ് കുമാര്‍, സി.എം.സി പ്രസിഡന്റ് ഫൗസുല്‍ ഹസ്സന്‍, ടി.പി.എല്‍ ചെയര്‍മാന്‍ എന്‍. ലബീബ് എന്നിവര്‍ പങ്കെടുക്കും.ടൂര്‍ണമെന്റിന്റെയും താരലേലത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ആവേശത്തില്‍ ഫുട്‌ബോള്‍ നഗരം;
എലിസ്റ്റോ ടെഫ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 23 മുതല്‍ 27 വരെ
