പീപ്പിള്‍സ് റിവ്യൂ 19-ാം വാര്‍ഷികം നവംബര്‍ 20ന്

പീപ്പിള്‍സ് റിവ്യൂ 19-ാം വാര്‍ഷികം നവംബര്‍ 20ന്

കോഴിക്കോട്: 2007 മുതല്‍ വാര്‍ത്താമാധ്യമ രംഗത്ത് കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ച് വരുന്ന പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ 19-ാം വാര്‍ഷികം നവംബര്‍ മാസം 20ന് കോഴിക്കോട് വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. യശ്ശഃശരീരനായ പ്രശസ്ത ആര്‍ക്കിടെക്ട് ആര്‍.കെ.രമേഷായിരുന്നു പീപ്പിള്‍സ് റിവ്യൂവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സത്യാന്ന പ്രമദിതവ്യം, സത്യത്തിന്‍ സാക്ഷി ധര്‍മ്മത്തിന്‍ പാതയില്‍ എന്നതാണ് പീപ്പിള്‍സ് റിവ്യൂവിന്റെ ആപ്ത വാക്യം.
മാനവ സ്‌നേഹം, പ്രകൃതി സംരക്ഷണം, മികച്ച സമൂഹസൃഷ്ടി എന്നിവയിലൂന്നി സത്യവും വസ്തുതയും വായനക്കാരിലേക്കെത്തിക്കുന്ന ധര്‍മ്മമാണ് പീപ്പിള്‍സ് റിവ്യൂ നിര്‍വ്വഹിക്കുന്നത്. കക്ഷി രാഷ്ട്രീയ – ജാതി-മത താല്‍പ്പര്യങ്ങളൊന്നും തന്നെ കഴിഞ്ഞ 19 വര്‍ഷത്തെ പ്രയാണത്തിനിടയില്‍ പീപ്പിള്‍സ് റിവ്യൂവിനെ സ്പര്‍ശിച്ചിട്ടില്ല. പീപ്പിള്‍സ് റിവ്യൂ ഓണ്‍ലൈന്‍ എഡിഷന്‍ (wwwpeoplesreview.co.in), പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്, പീപ്പിള്‍സ് റിവ്യൂ യു ട്യൂബ് ചാനലും, പ്രവാസി റിവ്യൂ മാഗസിന്‍, മഹിളാവീഥി മാഗസിന്‍ മാധ്യമ മേഖലയില്‍ സജീവമാണ്. നവംബര്‍ 20ന് നടക്കുന്ന വാര്‍ഷികത്തോടനുബന്ധിച്ച് സാഹിത്യ നഗര സാധ്യതകള്‍, മാധ്യമ സെമിനാര്‍ എന്നിവ നടത്തും. സമൂഹത്തില്‍ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് പീപ്പിള്‍സ് റിവ്യൂ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിക്കും.

 

 

പീപ്പിള്‍സ് റിവ്യൂ 19-ാം വാര്‍ഷികം നവംബര്‍ 20ന്

Share

Leave a Reply

Your email address will not be published. Required fields are marked *