കോഴിക്കോട്:- ഓരോ പന്തിലും ഊതി നിറച്ചത് കളിക്കാരുടെ ആവേശത്തിനൊപ്പം മനുഷ്യസ്നേഹവും കൂടിയാണെന്ന് കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു.ഏഴുത്തുകൂട്ടം ദി കമ്യൂണ്‍ ഓഫ് ലെറ്റേഴ്സ് മാനാഞ്ചിറ സ്‌ക്വയറില്‍ സംഘടിപ്പിച്ച ‘പന്തോളം ‘ കവിതാഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫുട്‌ബോള്‍കളി കാണുമ്പോള്‍ ദേശാതിര്‍ത്തികള്‍ ഭേദിച്ച് പന്തിനോടൊപ്പം ഉരുളുന്ന മനസ്സാണ് ഏവര്‍ക്കും.ശത്രുരാജ്യമെന്നോ മിത്രരാജ്യമെന്നോ ഉള്ള ഭേദവ്യത്യാസമില്ലാതെ പന്തുകളിയിലേക്ക് കേന്ദ്രീകരിക്കുന്ന ‘കളി ഹൃദയങ്ങള്‍ ‘ ഒരുമയിലേക്ക് തുറക്കുന്ന വാതായന ങ്ങളാണെന്നും ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനാഞ്ചിറഓപ്പണ്‍ സ്റ്റേജില്‍ നടന്ന പരിപാടിയില്‍ ഏഴുത്തുകൂട്ടം പ്രസിഡന്റും ചിത്രകാരനുമായ റോയ് കാരാത്ര അധ്യക്ഷത വഹിച്ചു.
പന്തോളത്തില്‍ പുതുതലമുറയിലെ ശ്രദ്ധേയനായ കവി വിജു വി രാഘവ്, രഞ്ജി ഏറാമല , അഷറഫ് കല്ലോട്, ബാലു പൂക്കാട്,ദിനേശ് കാരന്തൂര്‍, റംല സെയ്തലവി, ശബ്‌ന ബഷീര്‍,പദ്മനാഭന്‍ നെല്ലിക്കോട്,സോമനാഥ് കെവി,ബാലകൃഷ്ണന്‍ നായര്‍,സ്മിത താമരശ്ശേരി,റോയ് കാരാത്ര എന്നിവര്‍ ഫുട്‌ബോള്‍കളി വിഷയമായ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
ലോകകപ്പ് ഫൈനല്‍ മത്സരദിവസം ഫുട്‌ബോള്‍കവിതകളൂടെ സമാഹാരം പ്രകാശനം ചെയ്യുമെന്ന് എഴുത്ത്കൂട്ടം ഭാരവാഹികള്‍ അറിയിച്ചു.
‘ഓരോ പന്തിലും ഊതിനിറച്ചത്
മനുഷ്യസ്‌നേഹം’ – ഗിരീഷ് ആമ്പ്ര
