കോഴിക്കോട്:ഇന്തോനേഷ്യന്‍ ടൂറിസവും, യോഗ്യകര്‍ത്താ സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേഷനും സംയുക്തമായി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെഡറേഷന്റെ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിക്കുന്ന 11 -ാ മത് ഇന്തോനേഷ്യ ജോഗ്ജ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്‌വെല്‍ & ചാമ്പ്യന്‍ഷിപ്പ് ജൂലായ് 2 മുതല്‍ 13 വരെ പരാങ്കുസുമോ ബീച്ച്, യോഗ്യകര്‍ത്താ സിറ്റിയില്‍ വെച്ച് നടക്കുമെന്ന് കൈറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെസ്റ്റിവല്‍ ആന്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെ അഡ്വ.ഷമീം പക്‌സാന്‍ നയിക്കും.ജൗഹര്‍ എസ്.എം (വൈസ് ക്യാപ്റ്റന്‍), നീതിഷ് ലുക്കും, ദില്‍ഷാദ് സി.പി, മനോജ് കുമാര്‍. വി, പ്രബാദ് കുമാര്‍. കെ,കമാല്‍ പ്രകാശ് (ടീം മാനേജര്‍),അബ്ദുള്ള മാളിയേക്കല്‍ (പരീശിലകന്‍) എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.
ലോകത്തിലെ പ്രമുഖ കൈറ്റ് രാജ്യങ്ങളായ ഹെയ്ത്തി, യു.എസ്.എ, ബ്രസീല്‍, കാനഡ, അല്‍ജീരിയ, ടൂണിഷ്യ, ഇന്ത്യ, ലിത്വാനിയ, ജര്‍മ്മനി, സ്ലെവാക്യ, മലേഷ്യ, സിംഗപ്പൂര്‍, ചൈന, ഫ്രാന്‍സ്, വിയ്റ്റനാം, റിപ്ലബ്‌ളിക്ക് ഓഫ് കൊറിയ, ലെബനന്‍ തുടങ്ങിയ കൈറ്റ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. പ്രസ്തുത ഫെസ്റ്റ്‌വെല്‍ & ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ എട്ടംഗ ഇന്ത്യന്‍ ടീം അംഗങ്ങളെ തിരഞ്ഞെടുത്തു. ആറ് വ്യത്യസ്ഥ കൈറ്റ് വിഭാഗങ്ങളിലായി പരമ്പരാഗത കൈറ്റ് നിര്‍മ്മാണ പ്രദര്‍ശനം, സ്‌കൂള്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി പട്ടം പറത്തല്‍ മത്സരം, സ്‌പോര്‍ട്‌സ് കൈറ്റുകളുടെ മത്സരവും പ്രദര്‍ശനവും, ത്രീഡി കൈറ്റുകളുടെ മത്സരം, ഇന്‍ഫ്‌ളൈറ്റബിള്‍ കൈറ്റുകളുടെ മത്സരം ,ട്രെയിന്‍ കൈറ്റ് (ഒരൊറ്റ നൂലില്‍ ഇരുനൂറോളം പട്ടങ്ങള്‍). ഇന്ത്യയുടെ പരമ്പരാഗത പട്ടമായ ട്രെയിന്‍ കൈറ്റ്, കഥകളി കൈറ്റ്, കടുവ, തിമിഗലം, ഇന്ത്യന്‍ ദേശീയ പതാകയുടെ പൈലറ്റ് കൈറ്റ് തുടങ്ങിയ വ്യത്യസ്ത ആകൃതിയിലുള്ള പട്ടങ്ങള്‍ മത്സരത്തില്‍ പറത്തും.
വാര്‍ത്താസമ്മേളനത്തില്‍ ആര്‍. ജയന്ത് കുമാര്‍ (ട്രഷറര്‍, കൈറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ), അബ്ദുള്ള മാളിയേക്കല്‍ (പരീശിലകന്‍), അഡ്വ. ഷമിം പക്‌സാന്‍ (ക്യാപ്റ്റന്‍), ജൗഹര്‍ എസ്.എം (വൈസ് ക്യാപ്റ്റന്‍),ദില്‍ഷാദ് സി.പി, കമാല്‍ പ്രകാശ് (ടീം മാനേജര്‍) പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9895081504 / 9895043193 ബന്ധപ്പെടുക.
