അടിയന്തരാവസ്ഥ വിരുദ്ധ ദിനം; ജനതാ സദസ്സ് നടത്തി

അടിയന്തരാവസ്ഥ വിരുദ്ധ ദിനം; ജനതാ സദസ്സ് നടത്തി

കോഴിക്കോട് : അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനത സദസ്സ് നടത്തി. എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.
അടിയന്തരാവസ്ഥ നാളുകളെ ഓര്‍മിപ്പിക്കും വിധത്തിലുള്ള ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നും വര്‍ഗീയ ഫാസിസ്റ്റുകളുടെ മതേതരത്വ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ബിജെപി സര്‍ക്കാരെന്നും രാജ്യത്തെ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയവല്‍ക്കരിച്ച് പ്രതിപക്ഷങ്ങളെ തകര്‍ക്കുവാനുള്ള ഉപകരണമായി മാറ്റിയെന്ന് സദസ്സ് ചൂണ്ടിക്കാട്ടി. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാളുകളാണ് ഇപ്പോള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡണ്ട് കെ.പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി ടി ആസാദ്,കെ കെ അബ്ദുല്ല, അസീസ് മണലോടി, അഡ്വക്കറ്റ് എ.കെ. ജയകുമാര്‍,ടി എ അസീസ്,കെ ലൈല, കളത്തിങ്കല്‍ ബീരാന്‍കുട്ടി, അനീസ് റഹ്‌മാന്‍, അജിത്ത് മാങ്കാവ് എം എച്ച് അഷറഫ്, ബഷീര്‍ കാമുകന്റകം കുന്നത്ത് സുഗീഷ് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി മോഹനന്‍ പറയഞ്ചേരി സ്വാഗതം പറഞ്ഞു.

 

അടിയന്തരാവസ്ഥ വിരുദ്ധ ദിനം; ജനതാ സദസ്സ് നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *