കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സെപ്തംബര്‍ 27ന്(ഞായര്‍) കോഴിക്കോട്ട് വെച്ച് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് ചെറുകഥ – കവിത മല്‍സരം നടത്തും. മല്‍സരത്തിലേക്കുള്ള സൃഷ്ടികള്‍ സെപ്തംബര്‍ 5നകം എഡിറ്റര്‍, പീപ്പിള്‍സ് റിവ്യൂ, ശ്രീനാരായണ മിഷന് മന്ദിരം, കണ്ണൂര്‍ റോഡ്, പി.ഒ.വെസ്റ്റ് നടക്കാവ്, കോഴിക്കോട്, 673011 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്കാരം, സെപ്തംബര്‍ 27ന് നടക്കുന്ന സാഹിത്യ ക്യാമ്പില്‍ വെച്ച് സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27ന് നടത്തിയ സാഹിത്യ ക്യാമ്പിനോടനുബന്ധിച്ചും ചെറുകഥ, കവിത മല്‍സരം നടത്തുകയും, വിജയികള്‍ക്ക് സാഹിത്യ ക്യാമ്പില്‍ വെച്ച് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്കാരം സമ്മാനിക്കുകയും ചെയ്തിരുന്നു.
വിവരങ്ങള്‍ക്ക് 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ചെറുകഥ – കവിത മല്‍സരം
