പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി നിരവധി പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയില്‍ നിന്നും തേടും. ഉച്ചയ്ക്ക് 2.30 ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിഡി സതീശന്‍ നാളെ കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുക. ഡല്‍ഹി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോയെന്ന് വ്യക്തമല്ല. സണ്ണി ജോസഫ് മന്ത്രിയായതോടെ, പുതിയ കെപിസിസി പ്രസിഡന്റ് നിയമനം നടത്തേണ്ടതുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *