കര്‍ണാടകത്തില്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ സിദ്ദരാമയ്യയുടെ നീക്കം
ബെംഗളൂരു: ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ നിര്‍ണായക നീക്കവുമായി സിദ്ദരാമയ്യ. ദില്ലിയില്‍ ഹൈക്കമാന്റുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ജി പരമേശ്വരയെയും അദ്ദേഹം ഒപ്പം കൂട്ടി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍, പകരം ഈ സ്ഥാനത്തേക്ക് ജി പരമേശ്വരയെ സിദ്ദരാമയ്യ ഉയര്‍ത്തിക്കാട്ടുമെന്നാണ് വിവരം. ഇതിലൂടെ ദളിത് മുഖ്യമന്ത്രി എന്ന ആവശ്യം ശക്തമാക്കിക്കൊണ്ട് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നത് തടയാനാണ് നീക്കം.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ദില്ലിയിലെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനം കൈമാറാമെന്ന ധാരണയുണ്ടായിരുന്നതായി ശിവകുമാര്‍ പക്ഷം അവകാശപ്പെടുന്നു. താന്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്ന് സിദ്ധരാമയ്യ ആവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം മാനസികമായി തയ്യാറാണെന്ന് സിദ്ദരാമയ്യയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
നേതൃമാറ്റത്തിനൊപ്പം തന്നെ മന്ത്രിസഭയില്‍ വലിയ അഴിച്ചുപണി നടക്കാനുള്ള സാധ്യതയുമുണ്ട്. അതൃപ്തിയുള്ള മുതിര്‍ന്ന നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാനും ആലോചനയുണ്ട്.
