മാസപ്പടി കേസ്; ഇഡി അന്വേഷണത്തിനെതിരായ ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷന്‍സും തമ്മിലുള്ള ഇടപാടിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ നല്കിയ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സിഎംആര്‍എല്ലിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
ഇതിനൊപ്പം, വിധി ചോദ്യം ചെയ്ത് സുപ്രിംകോടതി ഉള്‍പ്പെടെയുള്ള മേല്‍ക്കോടതികളെ സമീപിക്കാന്‍ സാവകാശം നല്‍കണമെന്ന സിഎംആര്‍എല്ലിന്റെ അടിയന്തര ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. സാവകാശം പോലും അനുവദിക്കാതെയുള്ള ഹൈക്കോടതിയുടെ ഈ ഉത്തരവ് കമ്പനിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ സിഎംആര്‍എല്ലിന്റെ തുടര്‍ന്നുള്ള നിയമനടപടികള്‍ എന്തായിരിക്കുമെന്നതില് വരും മണിക്കൂറുകളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
